Home Blog Page 622

ശാസ്താംകോട്ട ഗവ.ഹോമിയോ ഡിസ്‌പെൻസറിയിൽ അസ്ഥി-വാതരോഗ സ്പെഷ്യൽ ഓ.പി ഉദ്ഘാടനം

മുതുപിലാക്കാട് :ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്,നാഷണൽ ആയുഷ് മിഷൻ,ശാസ്താംകോട്ട ഗവ.ഹോമിയോ ഡിസ്‌പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട ഗവഹോമിയോ ഡിസ്‌പെൻസറിയിൽ വച്ച് അസ്ഥി-വാതരോഗ സംബന്ധമായ രോഗങ്ങൾക്കുള്ള സ്പെഷ്യൽ ഓ.പി.യുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇസഡ്.ആന്റണി നിർവഹിച്ചു. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.സിനി എസ് സ്വാഗതം പറഞ്ഞു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശരത്.എസ്.പി.അധ്യക്ഷത വഹിച്ചു.അസ്ഥി രോഗ ഓ.പി. മെഡിക്കൽ ഓഫീസർ (എൻഎഎം) ഡോ.ഗൗരിക ഷാജു പദ്ധതി വിശദീകരിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ബിന്ദു ഗോപാലകൃഷ്ണൻ,വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ജി.ഭാർഗവൻ പിള്ള,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജുകൃഷ്ണകുമാർ,വാർഡ് മെമ്പർമാരായ അനന്ദലക്ഷ്മി,റിയാസ് പറമ്പിൽ,മായാദേവി, പി.ജി.വിനോദ്കുമാർ,എച്ച്എംസി
മെമ്പർ അനിൽ തുമ്പോടൻ എന്നിവർ സംസാരിച്ചു.ശാസ്താംകോട്ട ഗവ. ഹോമിയോ ജീവക്കാരൻ ദിനേശ്.എസ് നന്ദി പറഞ്ഞു.

ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ മരിച്ച യുവതിയുടെ മകനെ സർക്കാർ സംരക്ഷിക്കും, വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം. ചിന്നക്കനാലിലെ കാട്ടാന ആക്രമണം. മരിച്ച യുവതിയുടെ മകനായ 11 കാരനെ സർക്കാർ സംരക്ഷിക്കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ.

സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വനം വകുപ്പിന്റെ
മാതൃകാ പദ്ധതിയായി നടപ്പിലാക്കും. വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാര തുക കൂട്ടും. പ്രതിരോധ പ്രവർത്തനങ്ങൾക്ക്
ഫണ്ടിന്റെ അപര്യാപ്തത എന്ന് വനംമന്ത്രി. സംയോജിത പ്രതിരോധ സംവിധാനത്തിനായി നടപടി സ്വീകരിക്കും

അപകട ഇൻഷുറൻസ് ട്രിബ്യുണൽ മാതൃകയിൽ നഷ്ടപരിഹാര പദ്ധതിക്ക് ആലോചന. മുൻകാലങ്ങളിൽ മതിയായ തുക വനംവകുപ്പിന് കിട്ടിയിട്ടില്ല. വകയിരുത്തിയ തുകയുടെ പകുതിപോലും കിട്ടിയിട്ടില്ല

ഇന്ന് വൈകിട്ട് എട്ടുമണിക്ക് മുഖ്യമന്ത്രിയുമായി അടിയന്തര ചർച്ച എന്നും വനം മന്ത്രി

ഓപ്പറേഷൻ തൂഫാൻ,6 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 1442 കേസുകൾ

തിരുവനന്തപുരം. ഓപ്പറേഷൻ തൂഫാൻ ,24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തത് 233 പേരെ.രജിസ്റ്റർ ചെയ്തത് 215 കേസുകൾ. പിടിച്ചെടുത്തതത് 45 ഗ്രാം MDMA, 36 കിലോഗ്രാം കഞ്ചാവ്, 144 കഞ്ചാവ് ബീഡി എന്നിവ

6 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 1442 കേസുകൾ

എംബിബിഎസ് പഠനത്തിനായി ഈടാക്കിയ ആറുമാസത്തെ അധിക ഫീസ് വാങ്ങിയത് തിരിച്ചു നൽകാൻ ഉത്തരവ്

ന്യൂഡെല്‍ഹി. എംബിബിഎസ് പഠനത്തിനായി ഈടാക്കിയ ആറുമാസത്തെ അധിക ഫീസ് വാങ്ങിയത് തിരിച്ചു നൽകാൻ ഉത്തരവ്
എല്ലാ മെഡിക്കൽ കോളേജുകൾക്കും ബാധകം. നാലര വർഷത്തെ കോഴ്സിന് അഞ്ചുവർഷത്തെ ഫീസിടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ദേശീയ മെഡിക്കൽ കമ്മീഷന്റെതാണ് ഇടപെടൽ

കാര്‍ മാര്‍ഗം അസമില്‍ നിന്ന് കേരളത്തിലേക്ക് ബ്രൗണ്‍ഷുഗര്‍, മൂന്ന് അസം സ്വദേശികള്‍ പിടിയില്‍

മലപ്പുറം.കാര്‍ മാര്‍ഗം അസമില്‍ നിന്ന് കേരളത്തിലെത്തിച്ച 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വളാഞ്ചേരിയിൽ ലഹരി സംഘത്തെ പിടികൂടിയത്. സമീപ കാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ ബ്രൗൻഷുഗർ വേട്ടയാണ് വളാഞ്ചേരിയിൽ പോലീസ് നടത്തിയത്


അസമില്‍ നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്ക് കടത്തിയ വന്‍ തോതിലുള്ള ബ്രൗണ്‍ഷുഗര്‍ ശേഖരമാണ് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വളാഞ്ചേരി പൊലീസ് പിടികൂടിയത്. റോഡ് മാര്‍ഗം ലഹരി എത്തുന്നുണ്ടെന്ന ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരി എത്തുന്ന വിവരം അറിഞ്ഞ് പോലീസ് പെട്രോളിംങ് ശക്തമാക്കിയിരുന്നു. വളാഞ്ചേരി കൊട്ടാരത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി മൂന്നു അസം സ്വദേശികളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അസം മോറിഗാവ് സ്വദേശി സദ്ദാം ഹുസൈന്‍, നഗോണ്‍ സ്വദേശി റഷീദുല്‍ ഇസ്ലാം, നഗോണ്‍ സല്‍മാര സ്വദേശി ഇസാസുല്‍ ഹഖ് എന്നിവരാണ് പിടിയിലായത്.
അസമില്‍ നിന്ന് കാറിലാണ് മൂവരും ബ്രൗണ്‍ഷുഗറുമായി കേരളത്തിലെത്തിയത്

പേപ്പറില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കുപ്പിയിലാക്കി കാറിന്റെ ബംപറിനുള്ളിലാണ് പ്രതികൾ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനാണ് ബ്രൗണ്‍ഷുഗര്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വളാഞ്ചേരി പോലീസും നാര്‍ക്കോട്ടിക് സ്‌ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്

സ്വര്‍ണ്ണം പൊട്ടിക്കലോ,യുവാവിനെ  തട്ടിക്കൊണ്ടു പോയി ക്രൂര മർദ്ദനത്തിന് ഇരയാക്കി

മലപ്പുറം. ആനക്കയത്ത് യുവാവിനെ  തട്ടിക്കൊണ്ടു പോയി ക്രൂര മർദ്ദനത്തിന് ഇരയാക്കി ,കാര്‍ തടഞ്ഞ് നിര്‍ത്തിയാണ് നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയത്. ഒന്നരക്കിലോ സ്വർണ്ണം എവിടെയെന്ന് ചോദിച്ചായിരുന്നു മർദനം


മലപ്പുറം എടയൂര്‍ സ്വദേശി മുസ്തഫക്കാണ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കെറ്റത്. കാറിന് കൈ കാണിച്ച് നിർത്തിച്ച സംഘം കാറിൽ കയറി മുസ്തഫയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തുകയായായിരുന്നു. ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മർദ്ധിക്കുകയും ചെയ്തു. ആക്രമണത്തിൽ മുസ്തഫക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സ്വർണം എവിടെ എന്ന് ചോദിച്ചായിരുന്നു അജ്ഞാത സംഘത്തിന്റെ മർദനം

ആക്രമികളിൽ നിന്നും രക്ഷപ്പെട്ട മുസ്തഫ മഞ്ചേരി പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. പോലീസാണ് മുസ്തഫയെ ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന നിഗമനത്തിലാണ് പോലീസ്. ആക്രമിച്ച സംഘം ആളുമാറി മുസ്തഫയെ മർദിച്ചത് ആണോ എന്ന സംശയവും പോലീസിനുണ്ട്

പോലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് 2 കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരം.പോലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് അപകടം ഉണ്ടായതായി പരാതി.2 കുട്ടികൾക്ക് പരുക്ക്.സാരമായ പരുക്കാണ്

സംഭവം ചെറുകോട് സിഇടി എൻജിനീയറിങ് കോളേജിന് സമീപത്ത്.പോലീസുകാരൻ മദ്യപിച്ചതായി കുടുംബത്തിൻ്റെ പരാതി.ചെറുകോട് സ്വദേശിയായ പ്രിജിത്താണ്
അരുവിക്കര പോലീസിൽ പരാതി നൽകിയത്

വലിയതുറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ അനൂപിനെ തിരെയാണ് പരാതി

“സ്നേഹാമൃത് “സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്ത് അംഗം അമൃതപ്രിയയും ശാസ്താംകോട്ട ദേവി ഐ ഹോസ്പിറ്റലും ചേർന്നു നിർധനരായ രോഗികൾക്ക് “സ്നേഹാമൃത് “സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശാസ്താംകോട്ട ഗവ.സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.അമൃതപ്രിയ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്,ശാസ്താംകോട്ട സർക്കാർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശിവകല,ഡോ.ബിജു പി.ആർ,പഞ്ചായത്ത് മെമ്പർമാരായ അനിൽ പനപ്പെട്ടി,നബീസത്ത്,എം.വൈ നിസാർ,സൈറസ് പോൾ,അബ്ദുൽ റഷീദ്,എം.എസ് വിനോദ് എന്നിവർ സസാരിച്ചു.ദേവി ഐ ഹോസ്പിറ്റലിലെ ഡോക്ടർമാരായ സഞ്ജയ് രാജു,കെ.ആർ.ജിജി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ക്യാമ്പിന് നേതൃത്വം നൽകി.

‘തീരുമാനങ്ങള്‍ എടുക്കുന്നത് ഞാന്‍ തന്നെയാണ്, അത് അംഗീകരിക്കുകയല്ലാതെ നെതന്യാഹുവിന് വേറെ വഴിയുണ്ടാകില്ല’ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായി അമേരിക്ക നടത്തുന്ന സമാധാന-ആണവ ചര്‍ച്ചകളില്‍ പുരോഗതി കൈവരിക്കുന്നതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അമേരിക്ക മുന്നോട്ടു വെയ്ക്കുന്ന ഏതു കരാറും അംഗീകരിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

‘തീരുമാനങ്ങള്‍ എടുക്കുന്നത് ഞാന്‍ തന്നെയാണ്. അത് അംഗീകരിക്കുകയല്ലാതെ നെതന്യാഹുവിന് വേറെ വഴിയുണ്ടാകില്ല‘ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന. അടുത്തിടെ ലെബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ ഏറ്റുമുട്ടലുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ഈ ആക്രമണങ്ങള്‍ അമേരിക്കയും ഇറാനും തമ്മില്‍ പുരോഗമിക്കുന്ന ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്ക-ഇറാന്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും ഇരുരാജ്യങ്ങളും ധാരണയിലെത്തുകയാണെന്നും ട്രംപ് ആവര്‍ത്തിച്ചു.

കൊല്ലത്ത് സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് ചെടികള്‍

കൊല്ലം: കടപ്പാക്കട ടികെഡിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കടപ്പാക്കട നഗറില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഒാപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി കരുമ്പാലില്‍ ദേവീക്ഷേത്രത്തിലേക്കുള്ള വഴിയരികില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കഞ്ചാവിനോട് സാദൃശ്യമുള്ള ചെടികള്‍ വളരുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ബി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു.
ആദ്യം സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് സമീപമാണ് ഒരു ചെടി കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി തൊട്ടടുത്തുള്ള കാടുകള്‍ പരിശോധിച്ചപ്പോള്‍ രണ്ട് ചെടികള്‍ കൂടി കണ്ടെത്തുകയായിരുന്നു. നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീപപ്രദേശങ്ങളില്‍ യുവാക്കള്‍ സ്ഥിരമായി തമ്പടിക്കാറുള്ള സ്ഥലങ്ങളിലും എക്‌സൈസ് സംഘം പരിശോധന നടത്തി.
പ്രിവന്റീവ് ഓഫീസര്‍മാരായ പ്രസാദ് കുമാര്‍, അനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്. എം. ആര്‍., ജോജോ ജെ., അജീഷ്, ബാലു എസ്. സുന്ദര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വര്‍ഷ വിവേക് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവില്‍പ്പനയും ഉപയോഗവും തടയുന്നതിനായി വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് എക്‌സൈസ് അധികൃതരുടെ തീരുമാനം.