Home News Local ശാസ്താംകോട്ട ഗവ.ഹോമിയോ ഡിസ്‌പെൻസറിയിൽ അസ്ഥി-വാതരോഗ സ്പെഷ്യൽ ഓ.പി ഉദ്ഘാടനം

ശാസ്താംകോട്ട ഗവ.ഹോമിയോ ഡിസ്‌പെൻസറിയിൽ അസ്ഥി-വാതരോഗ സ്പെഷ്യൽ ഓ.പി ഉദ്ഘാടനം

Advertisement

മുതുപിലാക്കാട് :ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്,നാഷണൽ ആയുഷ് മിഷൻ,ശാസ്താംകോട്ട ഗവ.ഹോമിയോ ഡിസ്‌പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട ഗവഹോമിയോ ഡിസ്‌പെൻസറിയിൽ വച്ച് അസ്ഥി-വാതരോഗ സംബന്ധമായ രോഗങ്ങൾക്കുള്ള സ്പെഷ്യൽ ഓ.പി.യുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇസഡ്.ആന്റണി നിർവഹിച്ചു. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.സിനി എസ് സ്വാഗതം പറഞ്ഞു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശരത്.എസ്.പി.അധ്യക്ഷത വഹിച്ചു.അസ്ഥി രോഗ ഓ.പി. മെഡിക്കൽ ഓഫീസർ (എൻഎഎം) ഡോ.ഗൗരിക ഷാജു പദ്ധതി വിശദീകരിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ബിന്ദു ഗോപാലകൃഷ്ണൻ,വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ജി.ഭാർഗവൻ പിള്ള,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജുകൃഷ്ണകുമാർ,വാർഡ് മെമ്പർമാരായ അനന്ദലക്ഷ്മി,റിയാസ് പറമ്പിൽ,മായാദേവി, പി.ജി.വിനോദ്കുമാർ,എച്ച്എംസി
മെമ്പർ അനിൽ തുമ്പോടൻ എന്നിവർ സംസാരിച്ചു.ശാസ്താംകോട്ട ഗവ. ഹോമിയോ ജീവക്കാരൻ ദിനേശ്.എസ് നന്ദി പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here