30.2 C
Kollam
Tuesday 8th September, 2026 | 03:25:15 PM
Home News Local “സ്നേഹാമൃത് “സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

“സ്നേഹാമൃത് “സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്ത് അംഗം അമൃതപ്രിയയും ശാസ്താംകോട്ട ദേവി ഐ ഹോസ്പിറ്റലും ചേർന്നു നിർധനരായ രോഗികൾക്ക് “സ്നേഹാമൃത് “സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശാസ്താംകോട്ട ഗവ.സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.അമൃതപ്രിയ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്,ശാസ്താംകോട്ട സർക്കാർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശിവകല,ഡോ.ബിജു പി.ആർ,പഞ്ചായത്ത് മെമ്പർമാരായ അനിൽ പനപ്പെട്ടി,നബീസത്ത്,എം.വൈ നിസാർ,സൈറസ് പോൾ,അബ്ദുൽ റഷീദ്,എം.എസ് വിനോദ് എന്നിവർ സസാരിച്ചു.ദേവി ഐ ഹോസ്പിറ്റലിലെ ഡോക്ടർമാരായ സഞ്ജയ് രാജു,കെ.ആർ.ജിജി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ക്യാമ്പിന് നേതൃത്വം നൽകി.