Home Blog Page 621

ഉന്നത വിദ്യാഭ്യാസ മേഖല UDF Rss ന് എഴുതി കൊടുത്തു,ബി അശോക് ഐഎഎസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആക്കിയതിൽ പ്രതിഷേധവുമായി എസ്എഫ്ഐ

തിരുവനന്തപുരം. ബി അശോക് ഐഎഎസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആക്കിയതിൽ പ്രതിഷേധം.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല UDF Rss ന് എഴുതി കൊടുത്തെന്ന് SFI.ഭരണ രംഗത്ത് ഡെഡ്ലി സംഘ് കോമ്പോയുമായി വി.ഡി മേനോൻ സതീശൻ എന്ന് ആക്ഷേപം

സംഘി പ്രൊ &സംഘി പ്രൊ മാക്സ് ഇനി ഭരിക്കുമെന്നും ആക്ഷേപം. എം ജോൺ ആരാണ്, എന്താണ് അദ്ദേഹത്തിന്റെ പണി എന്താണെന്നു SFI.ഞങ്ങൾക്ക് അറിയാൻ കൗതുകമുഉണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്

വിദ്യാർത്ഥികൾക്ക് ഷിഗല്ല , പ്രതിരോധ നടപടികൾ ഊർജിതം

വയനാട്. സുൽത്താൻബത്തേരി കോളിയാടി മാർ ബസേലിയോസ് എ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗല്ല ബാധിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതം. നിലവിൽ രണ്ടു കുട്ടികൾക്കാണ് രോഗബാധ. 21 കുട്ടികൾ ബത്തേരി താലൂക്ക് ആശുപത്രിയിലും, 38 പേർ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലുണ്ട്. കൂടുതൽ കുട്ടികളുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. മന്ത്രി ടി സിദ്ദിഖിന്റെ അധ്യക്ഷതയിൽ ബത്തേരിയിൽ ഉന്നതതല യോഗം ചേരുന്നുണ്ട്.

സ്കൂളിലും രോഗബാധ ഉണ്ടായ കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ചും ക്ലോറിനേഷൻ അടക്കമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കുട്ടികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും ജാഗ്രത നിർദ്ദേശമുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടായാൽ ചികിത്സ തേടാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. 339 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

സിബിഎസ്ഇ പുനർ മൂല്യനിർണയം അടിയന്തരമായി പൂർത്തിയാക്കണം,എത്രയും വേഗം ഫലം പ്രഖ്യാപിക്കണം,വെള്ളിയാഴ്ചയ്ക്കകം കൃത്യമായ പദ്ധതി അറിയിക്കണം :സുപ്രീംകോടതി

ന്യൂഡൽഹി: സിബിഎസ്ഇ പുനർ മൂല്യനിർണയം അടിയന്തരമായി പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി എത്രയും വേഗം ഫലം പ്രഖ്യാപിക്കണം സാധ്യമായതെല്ലാം ഇതിന് ബോർഡ് ചെയ്യണം വെള്ളിയാഴ്ചയ്ക്കകം കൃത്യമായ പദ്ധതി അറിയിക്കണം ഗൾഫ് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ഇടപെടൽ കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

Also Read: ലോക ഭക്ഷ്യസുരക്ഷാ ദിനം 2026: ഭക്ഷണത്തെക്കുറിച്ചുള്ള നമ്മുടെ ചില തെറ്റായ ധാരണകളും അവയുടെ യാഥാർത്ഥ്യങ്ങളും

അതിനിടെ പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോരാതെയിരിക്കാൻ കർശന ജാഗ്രതയിലാണ് ദേശീയ പരീക്ഷ ഏജൻസി. ചോദ്യപേപ്പറുകൾ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് വ്യോമസേനയാണ് സഹായം നൽകുന്നത്. ഇതിന് പിന്നാലെയാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നതിലും സുരക്ഷ ക്രമീകരണം. ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധരെ പരീക്ഷ കഴിയുന്നതുവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് ‘ലോക്ക് ഡൗൺ’ ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. അധ്യാപക സംഘം പൂർണ്ണ സമയ നിരീക്ഷണത്തിലാണ്. മൊബൈൽ ഫോൺ, സ്വകാര്യ ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. പരിഭാഷപ്പെടുത്തുന്ന അധ്യാപകരെ ഉൾപ്പെടെയുള്ളവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുനപരീക്ഷ നടക്കുന്ന ജൂൺ 21 വരെ നിയന്ത്രണം തുടരുമെന്നാണ് വ്യക്തമാകുന്നത്. പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും അധിക സുരക്ഷ ഏർപ്പെടുത്തി..

നേരത്തെ പുനഃപരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നും ചോദ്യങ്ങൾ ചോർന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ നീറ്റ് പരീക്ഷ നടത്തിപ്പിൽ 2018 മുതൽ ഉണ്ടായ വീഴ്ചകൾ പാർലമെൻററി സമിതിക്ക് മുമ്പാകെ സമർപ്പിക്കും. ഈ മാസം പത്തിനകം റിപ്പോർട്ട് നൽകുമെന്ന് ദേശീയ പരീക്ഷ ഏജൻസി അറിയിച്ചു.വിദ്യാഭ്യാസകാര്യങ്ങൾ പരിഗണിക്കുന്ന സമിതി നേരത്തെ എൻടിഎയോട് വിശദീകരണം തേടിയിരുന്നു.

സംസ്ഥാനത്ത് അതിതീവ്രമഴ, ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

ബി അശോക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി,എൻ പ്രശാന്ത് കായിക വകുപ്പിൽ,ഒറ്റ ഉത്തരവിലൂടെ 49 ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം

തിരുവനന്തപുരം. ഒരു ഉത്തരവിലൂടെ 49 ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. അശോക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി.എൻ പ്രശാന്ത് കായിക വകുപ്പിൽ

സ്പോർട്സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എംജി രാജമാണിക്യം KSEB ചെയർമാൻ ആൻഡ് എംഡി.ഡി സജിത്ത് ബാബു പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി

അദീല അബ്ദുള്ള പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.ശർമിള മേരി ജോസഫ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി.ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് കയർ വകുപ്പിന്റെ ചുമതല കൂടി

പിആർഡിയുടെ ചുമതല രത്തൻകേൽക്കർക്ക്. ടിവി സുഭാഷിനെ കൃഷി വകുപ്പിൽ നിയമിച്ചു, എൽഡിഎഫ് സർക്കാരിന് വേണ്ടി പിആർഡി വഴി പരസ്യം ചെയ്തത് ടിവി സുഭാഷ് ആയിരുന്നു

ഉമിക്കരി പല്ലുകള്‍ക്ക് വേണ്ടത്ര ഗുണം ചെയ്യുമോ….?

പഴമ പിന്തുടരാന്‍ വേണ്ടി ഇന്നും ഒട്ടുമിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് ഉമിക്കരി. മാര്‍ക്കറ്റില്‍ വിവിധ തരത്തിലുള്ള ടൂത്ത് പേസ്റ്റും ടൂത്ത് ബ്രഷുകളും സുലഭമാണെങ്കിലും രാവിലെ പല്ലു തേക്കാനായി ഉമിക്കരി മാത്രം ഉപയോഗിക്കുന്ന ആളുകള്‍ ഉണ്ട്. പേസ്റ്റുകളില്‍ എല്ലാം കെമിക്കല്‍ ആണ് അത് ശരീരത്തിന് അത്ര ഗുണം ചെയ്യില്ല എന്നാണ് ഇതിന് കാരണമായി ഇവര്‍ പറയാറുള്ളത്.
എന്നാല്‍ ഉമിക്കരി ഉപയോഗിക്കുന്നത് പല്ലിന് അത്രകണ്ട് ഗുണം ചെയ്യില്ലെന്നാണ് ചില ഡോക്ടര്‍മാരുടെ അഭിപ്രായം. ഭക്ഷണം ചവച്ച് കഴിക്കുമ്പോള്‍ പല്ലുകള്‍ക്ക് കാലക്രമേണ തേയ്മാനം സംഭവിക്കും, പ്രത്യേകിച്ചും പല്ലുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന ഇടങ്ങളില്‍. അതിനാല്‍ ഉമിക്കരി പോലുള്ള പരുപരുത്ത വസ്തുക്കള്‍ കൊണ്ട് പല്ല് തേക്കുന്നത് തെയ്മാനത്തിന് ആക്കം കൂട്ടുമെന്നാണ് അവര്‍ പറയുന്നത്. പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവര്‍ ഉമിക്കരി ആണെങ്കിലും പല്‍പ്പൊടി ആണെങ്കിലും നല്ല പൗഡര്‍ രൂപത്തില്‍ മാത്രം ഉപയോഗിക്കണമെന്നും ഇവര്‍ പറയുന്നു.

ബത്തേരി മാര്‍ ബസേലിയോസ് സ്‌കൂളില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട് സുല്‍ത്താന്‍ ബത്തേരി കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. പനി, വയറിളക്കം, ഛര്‍ദ്ദി, തലകറക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചവരെ 303 കുട്ടികളാണ് ബത്തേരിയിലെയും അമ്പലവയലിലെയും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. നിലവില്‍ 70ഓളം കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

ആദ്യം ഭക്ഷ്യവിഷബാധയെന്ന നിഗമനത്തിലായിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളുടെ രക്ത, മല സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ചതോടെയാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടികളും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട രക്ഷിതാക്കളും കടുത്ത ജാഗ്രത പാലിക്കണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നെന്മേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല് മുതല്‍ 12 വയസ്സ് വരെയുള്ള 841 കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, രോഗലക്ഷണങ്ങളുണ്ടായിട്ടും ഇതുവരെ ആശുപത്രികളില്‍ എത്താതിരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉടനടി ചികിത്സയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു.

രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് യുവാക്കള്‍ മരണപ്പെട്ടു

ആലപ്പുഴ ജില്ലയിലുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് യുവാക്കള്‍ മരണപ്പെട്ടു. ആലപ്പുഴ ചങ്ങനാശ്ശേരി (എസി) റോഡിലെ പക്കി ജംഗ്ഷനിലും, പഴവീട് എസ്ബിഐ ബാങ്കിന് സമീപത്തുമായി വൈകിട്ടോടെയായിരുന്നു ഈ രണ്ട് അപകടങ്ങളും സംഭവിച്ചത്.

ആദ്യത്തെ അപകടം ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിലെ പക്കി ജം?ഗ്ഷനില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു. ആലപ്പുഴയില്‍ നിന്നും കൈനകരിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ജോമോന്‍, ബിജു എന്നീ യുവാക്കള്‍ സഞ്ചരിച്ച വാഹനത്തില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. മരിച്ച ജോമോന്‍ ജനറല്‍ കര്‍ഷകനും, ബിജു താറാവ് കര്‍ഷകനുമാണ്. ഇവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ടാമത്തെ അപകടം പഴവീട് എസ്ബിഐ ബാങ്കിന് സമീപം വൈകിട്ട് 4.50-ഓടെയാണ് നടന്നത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രികനായ സുധീഷ് (35) എന്ന യുവാവ് മരണപ്പെടുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പാന്തേഴം ഭാഗം കലസിവെളി വീട്ടില്‍ സുനില്‍കുമാര്‍ – ജാസ്മിന്‍ ദമ്പതികളുടെ മകനാണ് മരിച്ച സുധീഷ്. സുജമോളാണ് ഭാര്യ. വരുണ്‍ദേവ്, വാമിക എന്നിവര്‍ മക്കളാണ്.

സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സ് വിടുമോ…?

മുംബൈ: തന്റെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവ് വിട്ടേക്കുമെന്ന് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സൂര്യകുമാര്‍ യാദവ് ഇന്‍സ്റ്റഗ്രാമില്‍ മുംബൈ ഇന്ത്യന്‍സുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ടീമിന്റെ നായകനായ ഹാര്‍ദിക് പാണ്ഡ്യയേയും നിലവില്‍ ഫോളോ ചെയ്യുന്നില്ലെന്നും ആരാധകര്‍ കണ്ടെത്തി. ഇതോടെയാണ് ട്രാന്‍സ്ഫറോ ടീം മാറ്റമോ സംബന്ധിച്ച അഭ്യൂഹം ശക്തമായത്. മുംബൈ ഇന്ത്യന്‍സുമായി ബന്ധപ്പെട്ട്, രോഹിത് ശര്‍മക്കും എം.എസ്. ധോണിക്കുമൊപ്പമുള്ള ചിത്രം മാത്രമാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുള്ളത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച സജീവമാകുന്നത്.

Also Read:


ഇത്തവണ ഐപിഎല്‍ സീസണ്‍ സൂര്യകുമാറിന് അത്ര മികച്ചതായിരുന്നില്ല. 20.77 ശരാശരിയില്‍ 270 റണ്‍സാണ് താരം നേടിയത്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈക്കായി സൂര്യ രണ്ട് അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് സീസണില്‍ സ്വന്തമാക്കിയത്. അതേസമയം, സൂര്യകുമാര്‍ യാദവോ മുംബൈ ഇന്ത്യന്‍സോ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. 2018 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ടീമിനായി നിരവധി നിര്‍ണായക ഇന്നിങ്സുകള്‍ കളിച്ച താരം മൂന്ന് ഐപിഎല്‍ കിരീട വിജയങ്ങളിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

കനത്ത മഴ, റെഡ് അലർട്ട് : മൂന്ന് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് കോഴിക്കോട് ,​ കണ്ണൂർ,​ കാസർകോട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും കോഴിക്കോട് ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായാണ് അവധി പ്രഖ്യാപിച്ചതെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. യൂണിവേഴ് സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.

ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണ്. ​കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും, കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാലും, ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.