29.5 C
Kollam
Tuesday 8th September, 2026 | 05:44:11 PM
Home Lifestyle ഉമിക്കരി പല്ലുകള്‍ക്ക് വേണ്ടത്ര ഗുണം ചെയ്യുമോ….?

ഉമിക്കരി പല്ലുകള്‍ക്ക് വേണ്ടത്ര ഗുണം ചെയ്യുമോ….?

പഴമ പിന്തുടരാന്‍ വേണ്ടി ഇന്നും ഒട്ടുമിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് ഉമിക്കരി. മാര്‍ക്കറ്റില്‍ വിവിധ തരത്തിലുള്ള ടൂത്ത് പേസ്റ്റും ടൂത്ത് ബ്രഷുകളും സുലഭമാണെങ്കിലും രാവിലെ പല്ലു തേക്കാനായി ഉമിക്കരി മാത്രം ഉപയോഗിക്കുന്ന ആളുകള്‍ ഉണ്ട്. പേസ്റ്റുകളില്‍ എല്ലാം കെമിക്കല്‍ ആണ് അത് ശരീരത്തിന് അത്ര ഗുണം ചെയ്യില്ല എന്നാണ് ഇതിന് കാരണമായി ഇവര്‍ പറയാറുള്ളത്.
എന്നാല്‍ ഉമിക്കരി ഉപയോഗിക്കുന്നത് പല്ലിന് അത്രകണ്ട് ഗുണം ചെയ്യില്ലെന്നാണ് ചില ഡോക്ടര്‍മാരുടെ അഭിപ്രായം. ഭക്ഷണം ചവച്ച് കഴിക്കുമ്പോള്‍ പല്ലുകള്‍ക്ക് കാലക്രമേണ തേയ്മാനം സംഭവിക്കും, പ്രത്യേകിച്ചും പല്ലുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന ഇടങ്ങളില്‍. അതിനാല്‍ ഉമിക്കരി പോലുള്ള പരുപരുത്ത വസ്തുക്കള്‍ കൊണ്ട് പല്ല് തേക്കുന്നത് തെയ്മാനത്തിന് ആക്കം കൂട്ടുമെന്നാണ് അവര്‍ പറയുന്നത്. പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവര്‍ ഉമിക്കരി ആണെങ്കിലും പല്‍പ്പൊടി ആണെങ്കിലും നല്ല പൗഡര്‍ രൂപത്തില്‍ മാത്രം ഉപയോഗിക്കണമെന്നും ഇവര്‍ പറയുന്നു.