Home News Kerala വിദ്യാർത്ഥികൾക്ക് ഷിഗല്ല , പ്രതിരോധ നടപടികൾ ഊർജിതം

വിദ്യാർത്ഥികൾക്ക് ഷിഗല്ല , പ്രതിരോധ നടപടികൾ ഊർജിതം

വയനാട്. സുൽത്താൻബത്തേരി കോളിയാടി മാർ ബസേലിയോസ് എ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗല്ല ബാധിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതം. നിലവിൽ രണ്ടു കുട്ടികൾക്കാണ് രോഗബാധ. 21 കുട്ടികൾ ബത്തേരി താലൂക്ക് ആശുപത്രിയിലും, 38 പേർ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലുണ്ട്. കൂടുതൽ കുട്ടികളുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. മന്ത്രി ടി സിദ്ദിഖിന്റെ അധ്യക്ഷതയിൽ ബത്തേരിയിൽ ഉന്നതതല യോഗം ചേരുന്നുണ്ട്.

സ്കൂളിലും രോഗബാധ ഉണ്ടായ കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ചും ക്ലോറിനേഷൻ അടക്കമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കുട്ടികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും ജാഗ്രത നിർദ്ദേശമുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടായാൽ ചികിത്സ തേടാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. 339 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.