27.4 C
Kollam
Wednesday 2nd September, 2026 | 09:51:59 PM
Home News Kerala എറണാകുളം ജില്ലയിലെ ഷിഗെല്ല വ്യാപനം, മിന്നൽപരിശോധന

എറണാകുളം ജില്ലയിലെ ഷിഗെല്ല വ്യാപനം, മിന്നൽപരിശോധന

കൊച്ചി.എറണാകുളം ജില്ലയിലെ ഷിഗെല്ല വ്യാപനം, ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽപരിശോധന, ഒരാഴ്ച നീണ്ട് നിൽക്കുന്ന സ്പെഷ്യൽ ഡ്രൈവിന് നിർദ്ദേശം. മൊബൈൽ ലാബുമായി എത്തിയാണ് പരിശോധന

ഹോട്ടലുകളിൽ ഉപയോഗിക്കുന്ന വെള്ളം, ഐസ് ക്യൂബ് എന്നിവയുടെ സാമ്പിളുകൾ ശേഖരിക്കും,ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളവും പരിശോധിക്കും,ഇന്നലെ നഗരത്തിലെ ഏഴ് ഹോട്ടലുകളിൽ പരിശോധന നടത്തി.രണ്ട് ഹോട്ടലുകൾക്ക് നോട്ടീസ്

അൽ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെയാണ് പരിശോധന.സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി