29.7 C
Kollam
Friday 18th September, 2026 | 07:00:46 PM
Home News Breaking News  സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

 സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചത്. ഇന്ന് 12 പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ അരിമ്പൂരില്‍ വൃദ്ധദമ്പതികള്‍ക്കും കണ്ണൂരില്‍ 62കാരിക്കുമാണ് രോഗം ബാധിച്ചത്. പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു.

17 ദിവസത്തിനിടെ 91 പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം 105 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ഡെങ്കി ബാധിച്ചത് 1029 പേര്‍ക്കാണ്. 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ വര്‍ഷം 22 എലിപ്പനി മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പതിനായിരത്ത് മുകളിലാണ് സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്.

അതിനിടെ പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മൂന്ന് ദിവസം ഡ്രൈ ഡേ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇന്ന് മാത്രം 12,191 പേര്‍ പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടി.