25.8 C
Kollam
Saturday 25th July, 2026 | 04:37:26 AM
Home News Kerala രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് യുവാക്കള്‍ മരണപ്പെട്ടു

രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് യുവാക്കള്‍ മരണപ്പെട്ടു

ആലപ്പുഴ ജില്ലയിലുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് യുവാക്കള്‍ മരണപ്പെട്ടു. ആലപ്പുഴ ചങ്ങനാശ്ശേരി (എസി) റോഡിലെ പക്കി ജംഗ്ഷനിലും, പഴവീട് എസ്ബിഐ ബാങ്കിന് സമീപത്തുമായി വൈകിട്ടോടെയായിരുന്നു ഈ രണ്ട് അപകടങ്ങളും സംഭവിച്ചത്.

ആദ്യത്തെ അപകടം ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിലെ പക്കി ജം?ഗ്ഷനില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു. ആലപ്പുഴയില്‍ നിന്നും കൈനകരിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ജോമോന്‍, ബിജു എന്നീ യുവാക്കള്‍ സഞ്ചരിച്ച വാഹനത്തില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. മരിച്ച ജോമോന്‍ ജനറല്‍ കര്‍ഷകനും, ബിജു താറാവ് കര്‍ഷകനുമാണ്. ഇവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ടാമത്തെ അപകടം പഴവീട് എസ്ബിഐ ബാങ്കിന് സമീപം വൈകിട്ട് 4.50-ഓടെയാണ് നടന്നത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രികനായ സുധീഷ് (35) എന്ന യുവാവ് മരണപ്പെടുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പാന്തേഴം ഭാഗം കലസിവെളി വീട്ടില്‍ സുനില്‍കുമാര്‍ – ജാസ്മിന്‍ ദമ്പതികളുടെ മകനാണ് മരിച്ച സുധീഷ്. സുജമോളാണ് ഭാര്യ. വരുണ്‍ദേവ്, വാമിക എന്നിവര്‍ മക്കളാണ്.