27.9 C
Kollam
Tuesday 8th September, 2026 | 08:27:02 PM
Home News Kerala മികച്ച ബാല പരിസ്ഥിതി പ്രവർത്തകയ്ക്കുള്ള ഹരിത ബാല്യ പുരസ്കാരം ഗൗരിക്കുട്ടിക്ക്

മികച്ച ബാല പരിസ്ഥിതി പ്രവർത്തകയ്ക്കുള്ള ഹരിത ബാല്യ പുരസ്കാരം ഗൗരിക്കുട്ടിക്ക്

പത്തനംതിട്ട.മലങ്കര ഓർത്തഡോക്സ്‌ സഭ വലിയ മെത്രാപ്പൊലീത്ത അഭി: കുര്യാക്കോസ്‌ മാർ ക്ലീമീസ്‌ വലിയ തിരുമേനിയുടെ 91 ആം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി
ഹരിതാശ്രമം ‘മണ്ണുമര്യാദ’ ഗുരുകുലം ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച ബാല പരിസ്ഥിതി പ്രവർത്തകക്കുള്ള ‘ഹരിതബാല്യം -2026’ പുരസ്കാരം ഗൗരിയെന്ന ഭവികാ ലക്ഷ്മിക്ക് . സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളിൽ ഗൗരി കുട്ടിയുടെ ആഹ്വാനപ്രകാരം നടപ്പാക്കുന്ന ഇക്കോ സ്റ്റോൺ ചലഞ്ച് എന്ന പദ്ധതിയെ മുൻനിർത്തിയാണ് അവാർഡ്. കൊല്ലം പതാരം എൻ എസ് എൻ എസ് പി എം യൂ പി എസിലെ ആറാം ക്‌ളാസ് വിദ്യാർത്ഥിനിയാണ്.


ഗൗരിത്തം എന്ന ആദ്യ പുസ്തകത്തിലൂടെ ചർച്ചയായ ഗൗരിയുടെ രണ്ടാമത്തെ പുസ്തകം ഹണ്ടിങ് വിത്ത്‌ ഷാർക് ഉടൻ പ്രകാശനം ചെയ്യും. നൃത്തം, കഥാപ്രസംഗം, പ്രസംഗം,കോമഡി റീൽസ്,ക്രാഫ്റ്റ് വർക്കുകൾ തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മികച്ച ബാല സാഹിത്യകാരിക്കുള്ള പൂവച്ചൽ ഖാദർ ബാലസാഹിത്യരത്ന പുരസ്‌കാരം,ഡോ എ പി ജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്‌കാരം, കൊല്ലം ശിശു ക്ഷേമ സമിതിയുടെ ജില്ലയിലെ മികച്ച പ്രതിഭക്കുള്ള അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ പരിപാടികളിലും കുട്ടികളുടെ പ്രാധാന്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കി .
2026 ജൂലൈ 26 നു പകൽ 3 മണിക്ക്‌ കോഴഞ്ചേരി മാരാമൺ സമഷ്ടിയിൽ നടക്കുന്ന പരിസ്ഥിതി സംഗമത്തിൽ വെച്ച്‌ കുര്യാക്കോസ്‌ മാർ ക്ലീമീസ്‌ തിരുമേനി പുരസ്കാരം ഗൗരിക്ക്‌ സമ്മാനിക്കും .
ജൈവവൈവിദ്ധ്യ ഗവേഷകൻ ഡോ.
ജിതേഷ്ജി അദ്ധ്യക്ഷത വഹിക്കും. പ്രമുഖ പരിസ്ഥിതി പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും.