27.9 C
Kollam
Tuesday 8th September, 2026 | 10:10:00 PM
Home News Local പ്രതിഭകള്‍ക്ക് ആദരം

പ്രതിഭകള്‍ക്ക് ആദരം

ശാസ്താംകോട്ട: രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിൽ ‘മെറിറ്റ് ഡേ’ പ്രൗഢഗംഭീരമായി ആഘോഷിച്ചു. “Celebrating Dreams that became Achievements” എന്ന സന്ദേശത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ കെ.എസ്.എം.ഡി.ബി. കോളേജ് പ്രിൻസിപ്പലും കേരള സർവകലാശാല മുൻ രജിസ്ട്രാറുമായ പ്രൊഫ. ഡോ. കെ.എസ്. അനിൽകുമാർനല്കി. പ്രതിസന്ധികളിൽ തളരാതെ ആത്മവിശ്വാസത്തോടെയും ഗുരുത്വത്തോടെയും മുന്നേറിയാൽ മാത്രമേ ജീവിതവിജയം സാധ്യമാകൂ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

കൊല്ലം സഹോദയ ഇംഗ്ലീഷ് ലിംഗ്വാ ഫെസ്റ്റ്-2026-ൽ ഓവറോൾ ചാമ്പ്യന്മാരായ പ്രതിഭകൾക്ക് അഡ്വ. എച്ച്. രമണനും, സഹോദയ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ ചാമ്പ്യന്മാരായ സ്കൂൾ ടീമിന് ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിലും ഉപഹാരങ്ങൾ കൈമാറി. വിദ്യാഭ്യാസത്തിലൂടെ വ്യക്തിഗത വികസനവും സാമൂഹ്യ ശുശ്രൂഷയുമാണ് ലക്ഷ്യമിടേണ്ടതെന്ന് ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, അഡ്‌മിനിസ്ട്രേറ്റർ, പി.ടി.എ. പ്രസിഡൻ്റ് എന്നിവർ സംസാരിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.