27.4 C
Kollam
Tuesday 8th September, 2026 | 10:58:57 PM
Home News Breaking News മിൽമ ചെയർമാന് ഒരു മാസംകൂടി തുടരാം,ഹൈക്കോടതി

മിൽമ ചെയർമാന് ഒരു മാസംകൂടി തുടരാം,ഹൈക്കോടതി

കൊച്ചി.മിൽമ ചെയർമാന്‍ കെഎസ് മണിക്ക് ഒരു മാസംകൂടി തുടരാം. ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. ചെയർമാൻ തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിക്കണമെന്ന ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. മിൽമയ്ക്ക് നൽകിയ പ്രത്യേക ഇളവുകൾ പുനഃപരിശോധിക്കുന്നതായി സർക്കാർ കോടതിയിൽ

പുതിയ ചെയർമാനെ തിരഞ്ഞെടുക്കും വരെ നിലവിലെ ചെയർമാൻ തുടരുമെന്ന് സർക്കാരും കോടതിയിൽ അറിയിച്ചു. വിശദമായ നിലപാട് അറിയിക്കാൻ സർക്കാരിന് രണ്ടാഴ്ച സമയം. ഭരണപരമായ ശൂന്യത ഒഴിവാക്കാൻ നിലവിലെ ചെയർമാൻ തുടരണമെന്ന് ഹൈക്കോടതി. ജൂലൈ 28-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നിലവിലെ ചെയർമാന് ഒരു മാസം കൂടി തുടരാൻ അനുമതി

ജസ്റ്റിസ് പി. ഗോപിനാഥിന്റെതാണ് ഇടക്കാല ഉത്തരവ്. മിൽമ ഡയറക്ടർ ബോർഡ് പാസാക്കിയ തെരഞ്ഞെടുപ്പ് പ്രമേയം നടപ്പാക്കണമെന്നായിരുന്നു ഹർജി. ഹർജി നൽകിയത് മിൽമ ഡയറക്ടർ ബോർഡ് അംഗം പി. ശ്രീനിവാസൻ