തിരുവനന്തപുരം. മിൽമയിലെ ക്രമക്കേടിൽ വിശദാന്വേഷണത്തിന് ക്ഷീരവികസന വകുപ്പ്. സഹകരണ സംഘം നിയമത്തിലെ സെക്ഷൻ 65 പ്രകാരമുള്ള അന്വേഷണമാണ് നടത്തുക. വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറുടെ മേൽനോട്ടത്തിൽ നാലംഗ ടീമിനെ ഉടൻ പ്രഖ്യാപിക്കും.
മിൽമ മലബാർ മേഖലാ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ക്ഷീരവികസന വകുപ്പിൻ്റെ അന്വേഷണം.
സംഘത്തിലെ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ അന്വേഷിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും. നേരത്തെ MRDF രൂപീകരിച്ച ശേഷം ഇതുവരെ ഓഡിറ്റ് നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കാസർഗോഡ് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27.45 ലക്ഷം നഷ്ടമുണ്ടാക്കി. നഷ്ടത്തുക പിടിച്ചെടുത്തില്ല. കണക്കിൽ കുറവ് ചെയ്ത് ക്രമക്കേട് നടത്തിയെന്നും കണ്ടെത്തിയിരുന്നു. മലപ്പുറം ഡയറിയിൽ നെയ്യ് മോഷണവും
പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ ലക്ഷങ്ങളുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു. 65 എൻക്വയറിയിലെ കണ്ടെത്തൽ പ്രകാരം ആവശ്യമെങ്കിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാനും കഴിയും. എന്നാൽ മലബാർ യൂണിയൻ പിരിച്ചു വിട്ടതിൽ ദുരൂഹതയുണ്ടെന്നാണ്
മിൽമ ചെയർമാൻ കെ എസ് മണിയുടെ വാദം.
ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതമായ തീരുമാനമല്ലെന്ന് പറഞ്ഞു മന്ത്രി ബിന്ദുകൃഷ്ണ തള്ളിയിരുന്നു.
































