തിരുവനന്തപുരം. പാറശ്ശാലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തു. പാറശ്ശാല കുഴക്കോട് സ്വദേശിനി സുനിതയ്ക്കാണ് വെട്ടേറ്റത് . ഗുരുതരമായി പരിക്കേറ്റ സുനിതയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇന്നലെ രാത്രിയോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ ആക്രമണം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വിജയ പ്രേംകുമാർ കത്തികൊണ്ട് സുനിതയുടെ പുറം കഴുത്ത് അറുക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുനിതയെ ഉടൻതന്നെ 108 ആംബുലൻസിന്റെ സഹായത്തോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തിൽ ഭർത്താവ് വിജയ പ്രേംകുമാറിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.


































