26.3 C
Kollam
Sunday 20th September, 2026 | 09:03:10 PM
Home News Kerala ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

rep image

തിരുവനന്തപുരം. ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. കിണറിന് സമീപത്തെസിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുഞ്ഞ് കിണറിന്റെ സംരക്ഷണ ഭിത്തിയിൽ കയറി നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ.

ഇന്നലെ ഉച്ചയോടെയാണ് കോട്ടുകാൽകോണത്ത് അഞ്ചു വയസ്സുകാരൻ ദീപക്കിനെ കാണാതായത്… നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു… കിണറിന് തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുഞ്ഞ് കിണറിന് മുകളിലേക്ക് കയറുന്നതും കിണറ്റിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ ഉണ്ട്…

കോട്ടുകാൽക്കോണം സ്വദേശികളായ ശ്രുതി-ദിലീപ് ദമ്പതികളുടെ നാലു മക്കളിൽ മൂത്തയാളാണ് ദീപക്. ഇന്നലെ രാവിലെ അങ്കണവാടിയിലേക്ക് കൊണ്ടുവിടാൻ ഒരുക്കി നിർത്തിയെങ്കിലും കുട്ടി അച്ഛനൊപ്പം പോയില്ല… ഉച്ചയോടെയാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. ഒളിച്ചിരുന്നപ്പോൾ അബദ്ധത്തിൽ സംഭവിച്ചത് ആകാമെന്നാണ് കുടുംബം പറയുന്നത്

നെയ്യാറ്റിൻകര dysp യുടെ നേതൃത്വത്തിൽ ബാലരാമപുരം സി ഐ കേസ് അന്വേഷിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here