26.3 C
Kollam
Sunday 20th September, 2026 | 09:03:08 PM
Home News Breaking News വഴിക്ക് വന്നു, കരാർ ഇല്ലെങ്കിലും പറക്കാൻ തയ്യാറെന്ന് ചിപ്സന്‍ ഏവിയേഷൻ

വഴിക്ക് വന്നു, കരാർ ഇല്ലെങ്കിലും പറക്കാൻ തയ്യാറെന്ന് ചിപ്സന്‍ ഏവിയേഷൻ

തിരുവനന്തപുരം.കരാർ ഇല്ലെങ്കിലും പറക്കാൻ തയ്യാറെന്ന് ചിപ്സന്‍ ഏവിയേഷൻ. എൻജിൻ വ്യത്യാസം അനുസരിച്ച് 3.2 മുതൽ 4 ലക്ഷം രൂപ വരെയാണ് മണിക്കൂറിന് നൽകേണ്ടത്. ചിപ്സൺ ഏവിയേഷനുമായി സർക്കാർ ഒപ്പിട്ട കരാർ ഇന്നലെ അവസാനിച്ചിരുന്നു.

പറന്നാലും ഇല്ലെങ്കിലും പ്രതിമാസം 80 ലക്ഷം രൂപ വാടകയിലാണ് പിണറായി വിജയൻ സർക്കാർ ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ വാടകക്ക് എടുത്തിരുന്നത്. ഈ കരാർ തുടരാൻ യുഡിഎഫ് സർക്കാരിന് വലിയ താല്പര്യവുമില്ല പിന്മാറും എന്ന് ഉറപ്പായ ഘട്ടത്തിലാണ് ഡിജിപി നൽകിയ ശുപാർശയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

കരാർ ഇല്ലാതെ തന്നെ സർക്കാരുമായി സഹകരിക്കാൻ തയ്യാർ ആണെന്നാണ് ചിപ്സൺ ഏവിയേഷൻ അറിയിച്ചിട്ടുള്ളത്. പറക്കുന്നതിനു മാത്രം പണം.
ഇരട്ട എൻജിൻ ഹെലികോപ്റ്ററിന് മണിക്കൂറിന് നാലുലക്ഷം രൂപ. ഒറ്റ എൻജിൻ ഹെലികോപ്റ്ററിന് മണിക്കൂറിന് 3.2 ലക്ഷം രൂപയും. ഡിജിപി നൽകിയ ശുപാർശയിൽ സമയലാഭം ഡ്യൂട്ടിഭാരം കുറയ്ക്കൽ എന്നിവ അടക്കം ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിനു കാരണമായി കാണിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. നിലവിലെ സാഹചര്യത്തിൽ അവയവദാനം മാത്രമാണ് സർക്കാരിന് മുന്നിലുള്ള ഒരു കടമ്പ. അവയവദാനത്തിന് ഹെലികോപ്റ്റർ ആവശ്യമാകുന്ന ഘട്ടത്തിൽ സ്വകാര്യ മേഖലയിലെ ഹെലികോപ്റ്ററുകൾ സ്വകാര്യ ആശുപത്രികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സർക്കാർ ഏകോപനത്തോടെ പറത്താൻ ആകുമോ എന്നുള്ള ആലോചനയിലാണ് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here