തിരുവനന്തപുരം. മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിൽ അന്വേഷണ സംഘത്തെ രൂപീകരിച്ചു. പ്രാഥമിക കണ്ടെത്തലുകളിൽ വിശദ അന്വേഷണത്തിന് മൂന്നംഗ സംഘം. മിൽമ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ആണ് സംഘം,ജോയിന്റ് ഡയറക്ടർ ജയസൂജീഷ്, ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത എന്നിവർ ഉൾപ്പെടുന്നത് ആണ് സംഘം.
സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തേക്കും































