30.4 C
Kollam
Monday 28th September, 2026 | 05:37:13 PM
Home News Kerala മിൽമയ്ക്ക് എതിരെയുള്ള നീക്കം സ്വകാര്യ കമ്പനികളെ സഹായിക്കാൻ വേണ്ടിയാണോ എന്ന് സംശയം,മിൽമ ചെയർമാൻകെ എസ് മണി

മിൽമയ്ക്ക് എതിരെയുള്ള നീക്കം സ്വകാര്യ കമ്പനികളെ സഹായിക്കാൻ വേണ്ടിയാണോ എന്ന് സംശയം,മിൽമ ചെയർമാൻ
കെ എസ് മണി

കോഴിക്കോട്. മിൽമയെ അസ്ഥിരപ്പെടുത്താൻ ഗൂഢ നീക്കമെന്ന് ചെയർമാൻ കെ എസ് മണി.
ഇനി എത്ര കാലം ചെയർമാൻ ആയി തുടർന്ന് പോകാൻ കഴിയും എന്ന് അറിയില്ല

ദുർബലമായ കാരണങ്ങൾ കാണിച്ച് യൂണിയനുകൾ പിരിച്ച് വിടുന്നു
ഒരു നടപടിക്രമങ്ങൾ പോലും പാലിക്കാതെയാണ് പിരിച്ച് വിടൽ

രാജ്യത്തെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള പാൽ മലബാറിലേത് .ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പിരിച്ച് വിടുന്നു

മിൽമയും സ്വകാര്യവൽക്കരിക്കാൻ ഉള്ള ശ്രമമാണോ നടക്കുന്നത്?
മിൽമയെ നശിപ്പിക്കാൻ പ്രവർത്തനം നടത്തുന്നു

സ്വകാര്യ കമ്പനികളെ സഹായിക്കാൻ വേണ്ടിയാണ് മിൽമയ്ക്ക് എതിരെയുള്ള നീക്കം എന്ന് സംശയം

അഴിമതി ഉണ്ടെങ്കിൽ അന്വേഷിക്കണം

ഇല്ലാത്തത് പറഞ്ഞ്  നടപടികൾ തുടരരുത്

അകാരണമായി നടപടി സ്വീകരിക്കുന്നതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു

നിയമനങ്ങളിൽ ക്രമക്കേട് ഉണ്ടാകും

അഴിമതിയുടെ പുകമറ സൃഷ്ടിച്ചുകൊണ്ട് മിൽമ പിരിച്ച് വിടുന്നതിലാണ് പ്രതിഷേധിക്കുന്നത്

യുഡിഎഫ് നേതൃത്വം നൽകുന്ന യൂണിയനുകൾക്കെതിരെ ക്രമക്കേട് ആരോപണം ഉണ്ട് പക്ഷെ അതിൽ നടപടി ഇല്ല
കോടതി ഉത്തരവ് വരുന്നത് വരെ ചെയർമാൻ സ്ഥാനം സ്വയം രാജി വച്ച് പോകില്ല .
അഴിമതിയുടെ കറ പറ്റാതെ പുറത്ത് പോകാനാണ് കാത്തിരിക്കുന്നത്

നാളത്തെ പൊതുയോഗം നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here