30.2 C
Kollam
Monday 7th September, 2026 | 01:48:05 PM
Home Lifestyle Culture നീറ്റ് പ്രക്ഷോഭം പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

നീറ്റ് പ്രക്ഷോഭം പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

തിരുവന്തപുരം:നീറ്റ്, യൂ. ജി ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് നടന്നു വരുന്ന ഡെൽഹിയിൽ നടന്നു വരുന്ന സമരങ്ങളെ
നിസാര വൽക്കരിച്ചു കാണുന്ന കേന്ദ്ര സർക്കാരിന്റെ നയം യുവ ശക്തിയോടുള്ള അവഗണനയാണന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ജില്ലാ കമ്മിറ്റി പറഞ്ഞു.
പാർലമെൻ്റ് സമ്മേളനം നടക്കുന്ന ഈ സമയം തന്നെ പ്രക്ഷോഭത്തിന് തെരെഞ്ഞെടുത്തത് അധികാരികളുടെ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണം എന്ന തീവ്രമായ ആഗ്രഹത്തോടെ ആണന്നും കമ്മിറ്റി വിലയിരുത്തി.
വളരെ ഒരുക്കത്തോടെ വർഷങ്ങളുടെ തയ്യാറെടുപ്പ് നടത്തി എഴുതി യോഗ്യത നേടേണ്ട ഈ പരീക്ഷകളുടെ നടത്തിപ്പിൽ കടന്നു കൂടിയ ക്രമക്കേടുകൾ നിസ്സാരമല്ല. സമരത്തിന് വേണ്ടിയുള്ള സമരമോ ആൾക്കൂട്ടമോ അല്ല ഡൽഹിയിൽ ജന്ദർമന്തറിലെ പ്രക്ഷോഭമെന്നും കമ്മിറ്റി പാസ്സാക്കിയ പ്രമേയത്തിൽ പറഞ്ഞു. ഈ പ്രക്ഷോഭത്തെ അടിച്ചമർത്തി രക്ഷ പ്പെടുന്നതിനേക്കാൾ വന്നുപോയ ക്രമക്കേടുകൾ ആവർത്തിക്കില്ല എന്ന് ഉറപ്പ് വരുത്തി കാലത്തിന്റെ കരുത്തായ ഇന്ത്യൻ യുവാക്കളുടെ ഭാവി ചർച്ച ചെയ്യാൻ ഈ പാർലമെന്റ് സമ്മേളനത്തിൽ സമയം കണ്ടെത്തി പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് റവ. ടി. ദേവപ്രസാദ് അധ്യ ക്ഷനായി. കെസിസി ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ്. പി. തോമസ്, അസോസിയേറ്റ് സെക്രട്ടറി റവ.എ. ആർ. നോബിൾ വൈസ് പ്രസിഡന്റ്മാരായ എം. കെ. റിനോഷ്, ജെ.വിജയരാജ്,പുഷ്പ ലത നെൽസൺ, ജില്ലാ സെക്രട്ടറി റവ. ഡോ.എൽ റ്റി. പവിത്ര സിംഗ്, കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ. റ്റി.ഇ. സ്റ്റീഫൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.