29.7 C
Kollam
Monday 7th September, 2026 | 12:08:32 PM
Home News Kerala ഏഴുപുന്ന ശ്രീനാരായണപുരം ലെവല്‍ക്രോസിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി,ട്രയിനില്‍നിന്നും വീണ് മരിച്ചതെന്ന് നിഗമനം

ഏഴുപുന്ന ശ്രീനാരായണപുരം ലെവല്‍ക്രോസിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി,ട്രയിനില്‍നിന്നും വീണ് മരിച്ചതെന്ന് നിഗമനം

ആലപ്പുഴ: ഏഴുപുന്ന ശ്രീനാരായണപുരം ലെവല്‍ക്രോസിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ സ്വദേശി നേഹ കൃഷ്ണനാണ് മരിച്ചത്. ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് നിഗമനം. 25 വയസ്സായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് യുവതിയെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ച യുവതി കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. വിവരം മരിച്ച യുവതിയുടെ വീട്ടുകാരെ അറിയിച്ചതായി പൊലീസ് പറഞ്ഞു.

ട്രെയിനില്‍ നിന്ന് തെറിച്ചുവീണാതാകം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here