ആലപ്പുഴ: വെട്ടിക്കോട്ട് സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചാരുംമൂട് സ്വദേശി ഫിറോസ് ഖാന്‍ (കുക്കു) ആണ് മരിച്ചത്. ഫിറോസ് സഞ്ചരിച്ചിരുന്ന കാറും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ഫിറോസ് ഖാനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.































