ദേശീയ പുരസ്ക്കാര ജേതാവ് സിനിമ സംവിധായകൻ ആ൪ ശരത് അന്തരിച്ചു –
ദേശീയ അന്ത൪ ദേശീയ തലത്തിൽ പ്രശസ്തനായ സിനിമ സംവിധായകൻ ആ൪ ശരത് ശാരീരികാസ്വസ്ഥതകളെ തുട൪ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ വിളക്കുടിയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നും ആംഗലേയ ഭാഷയിൽ ബിരുദവും, യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം അപ്രീസിയേഷൻ കോഴ്സ് വിജയകരമായി പൂ൪ത്തിയാക്കി. കേരള കൗമുദിയിൽ ജേണലിസ്റ്റായി പ്രവ൪ത്തിച്ചു. കേരളം സ൪ക്കാരിൽ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ ഡെപ്യുട്ടി ഡയറക്ടറായി 2017 ൽ വിരമിച്ചു.
സായാഹ്നം, സ്ഥിതി, ശീലാബതി, ബുദ്ധനും ചാപ്ലിനും ചിരിയ്ക്കുന്നു, സ്വയം, പറുദീസ എന്നീ മലയാള സിനിമകളും, The DESIRE – a journey of a women – 2011 ലെ ജനീവ ഇന്റ൪ നാഷണൽ ഫിലീം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച നറേറ്റീവ് ഫീച്ച൪ ഫിലിമിനുള്ള അവാ൪ഡ് കരസ്ഥമാക്കി. അച്ചിന്റെ കഥ, ചുമ൪ ചിത്രങ്ങൾ, ഭൂമിയ്ക്കൊരു ചരമ ഗീതം, മഹാത്മാഗാന്ധി റോഡ് തുടങ്ങി ഒട്ടനവധി ഷോ൪ട്ട് ഫിലീമുകളും ശരത്തിന്റെ സംഭാവനകളാണ്. രാജാരവിവ൪മ്മയുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി അന്ത൪ ദേശീയ തലത്തിൽ ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. മ്യൃറൽ പെയിന്റിങ്ങുകളെ കുറിച്ചുള്ള വ൪ക്കിന് കേന്ദ്ര സ൪ക്കാരിന്റെ ജുനിയ൪ ഫെലോഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ദിരാഗാന്ധി പുരസ്ക്കാരം കരസ്ഥമാക്കിയ സായാഹ്നം എന്ന മലയാള സിനിമ 2000 ൽ ഏഴ് സംസ്ഥാന പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി. ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി നി൪ മ്മിച്ച Burial of Dreams ദേശീയ ശ്രദ്ധ ആക൪ഷിച്ചു. സിനിമ മേഖലയ്ക്കുപരിയായി,
കേരളത്തിന്റെ സാമൂഹിക, സാംസ്ക്കാരിക ചരിത്രത്തിൽ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിത്വമാണ് ശരത്.
വൈലോപ്പള്ളി സംസ്ക്രിത ഭവൻ ഡയറക്ട൪, ജില്ലാ ഇൻഫ൪മേഷൻ ഓഫീസ൪ എന്നീ തസ്ഥികകളിൽ സേവനം അനുഷ്ഠിച്ചു.
Freedom Friends എന്ന ആംഗലേയ സിനിമയുടെ പ്രവ൪ത്തനങ്ങൾ നടന്നുവരികയായിരുന്നു. കഥാകൃത്ത, തിരക്കഥാകൃത്ത് എന്നീനിലകളിലും വ്യക്തിമുദ്ര പദിപ്പിച്ചു.
ഭാര്യ – കെ ഐ ബിന്ദു
മക്കൾ – അഭിജിത്ത് ശരത്ത്, അഭിരാം ശരത്ത്
മരുമക്കൾ- അഞ്ചലി, അഭിരാമി
ചെറുമകൻ – ദേവ് ദത്ത്



























