28.1 C
Kollam
Wednesday 21st October, 2026 | 04:15:30 PM
Home Lifestyle Entertainment ഞാനും നിവിനും ഒരേ സമയം വന്നവർ; എന്തുകൊണ്ട് നിവിന്റെ സിനിമയ്ക്കുള്ള അറ്റെൻഷൻ എന്റെ സിനിമകൾക്ക് ഇല്ല

ഞാനും നിവിനും ഒരേ സമയം വന്നവർ; എന്തുകൊണ്ട് നിവിന്റെ സിനിമയ്ക്കുള്ള അറ്റെൻഷൻ എന്റെ സിനിമകൾക്ക് ഇല്ല

Asif ali
Asif ali

മറ്റുള്ള ഇന്ഡസ്ട്രികൾ പോലെ സുഹൃത്തുക്കളായവർ തമ്മിൽ കൊമ്പെറ്റേഷൻ മലയാളത്തിൽ ഇല്ലെന്ന് ആസിഫ് അലി.

ഞാനും നിവിനും ഒരേ സമയം വന്നവർ ആണ്. നിവിന്റെ സിനിമകൾക്ക് ഉണ്ടാകുന്ന അറ്റെൻഷൻ എന്തുകൊണ്ട് എന്റെ സിനിമകൾക്ക് ഉണ്ടാകുന്നില്ല എന്ന് മനസിലാക്കുന്ന ഇടത്തുനിന്നാണ് ഞാൻ പിന്നെയും പണി എടുക്കാൻ തുടങ്ങിയത്. എനിക്ക് സക്സസ് മാത്രം ഉണ്ടാകുന്ന ഒറ്റപെട്ടു നിൽക്കുന്ന ഒരു മനുഷ്യൻ ആണെങ്കിൽ ഒരിക്കലും ഞാൻ ഇത് ശ്രദ്ധിക്കില്ല. ഞങ്ങളുടെ സിനിമകൾ ഒരേ സമയം ഇറങ്ങിയിട്ടുണ്ട്. അപ്പോൾ പരസ്പരം വീഡിയോസ് ഷെയർ ചെയ്തുകൊണ്ട് സംസാരിക്കാറുണ്ട്. അതൊക്കെ മറ്റൊരു ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ എപ്പോൾ കൂടിയാലും ഒരു കോളേജ് വൈബ് ഒക്കെ ആണ്. ഞങ്ങൾ സിസി എല്ലിന്റെ സീസൺ കഴിഞ്ഞ സമയത്താണ് ലാലേട്ടന്റെ റൂമിൽ ഞങ്ങളുടെ സെലിബ്രെഷൻ നടക്കുന്നത്. അപ്പോൾ അവിടെ വന്ന തമിഴിലെ യുവ നടന്മാർക്ക് ഇത് കണ്ടപ്പോൾ അതിശയം ആണ്. സീനിയേഴ്സിന്റെ ഒപ്പം നമ്മൾ ആഘോഷിക്കുന്നത് കണ്ടിട്ട്. കാരണം ലാലേട്ടനും മമ്മുക്കയും ഞങ്ങൾക്ക് തരുന്ന വാത്സല്യം അങ്ങനെ ആണ്. – ആസിഫ് അലി ഏറ്റവും ഒടുവിലായി നൽകിയ അഭിമുഖത്തിൽ പറയുന്നു.