Home Blog Page 587

ഐവര്‍കാല സ്വാന്ത്വനം അഭയ മന്ദിരത്തില്‍ സ്‌നേഹ സാന്ത്വനം സംഘടിപ്പിച്ചു

കുന്നത്തൂർ :ഭാരതീയ ജനത ന്യുനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ 12 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഐവർകാല സ്വാന്തനം അഭയാ മന്ദിരത്തിൽ സ്നേഹ സാന്ത്വനം എന്ന പരിപാടി സംഘടിപ്പിച്ചു. ന്യുനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ബിനോയ്‌ ജോർജ് അധ്യക്ഷത വഹിച്ചു.

Also Read:

ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. അഖില കേരള മലങ്കര വൈദിക സംഘം തേക്കൻ മേഖല സെക്രട്ടറിയും ഓർത്തഡോക്സ് സഭ വൈദീകനുമായ ഫാ: ജോൺ ഗീവർഗീസ്, സ്നേഹ സന്ദേശം നൽകി. ബിജെപി കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് സന്തോഷ് ചിറ്റേടം,സാന്ത്വനം സെക്രട്ടറി ബഹുലയൻ, സുധാ ചന്ദ്രൻ,അനില, ഷാജി ഗ്രീൻ വാലി. രാജു ടി ഫിലിപ്പോസ്,കിരൺ, രാമചന്ദ്രൻ പിള്ള,മാത്യു ജോർജ് എന്നിവർ സംസാരിച്ചു. എ. രാധാകൃഷ്ണൻ, അഡ്വ. ജയകുമാർ,രഞ്ജിത് റാം,അനിൽ, കുമാർ,ബിജുപുത്തൂർ, എന്നിവർ നേതൃത്വം നൽകി.

ശാസ്താംകോട്ട കോടതി സമുച്ചയത്തിൽ ലോക് അദാലത്ത് നടത്തി

ശാസ്താംകോട്ട.രാജ്യ വ്യാപകമായി നടന്ന നാഷണൽ ലോക് അദാലത്തിന്റ ഭാഗമായി കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട കോടതി സമുച്ചയത്തിൽ അദാലത്ത് നടത്തി.
ശാസ്താംകോട്ടയിലെ നാല് കോടതികളിൽ തീർപ്പാകാതെ കിടന്ന കേസുകൾ കൂടാതെ പെറ്റിക്കേസുകളും ദേശസാൽകൃത ബാങ്കുകളിലെയും മുത്തൂറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെയും പണമിടപാട് കേസുകളും മെഗാ അദാലത്തിൽ പരിഗണിച്ചു.

താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാൻ ശാസ്താംകോട്ട കുടുംബ കോടതി ജഡ്ജ് ടി.സഞ്ജു, സിവിൽ ജഡ്ജിമാരായ രേഷ്മാ രാജൻ, എസ്.എസ്.കാവ്യ, റിട്ടയേർഡ് ജില്ലാ ജഡ്ജ് ഫ്രാൻസിസ്, അഡ്വ. സി. കെ. വിജയനന്ദ് ,അദാലത്തു കമ്മറ്റി മെമ്പർ അഡ്വ.എസ്.സുധികുമാർ, ലീഗൽ സർവീസസ് കമ്മറ്റി താലൂക്ക് സെക്രട്ടറി ഉദയ് ശബരീശം തുടങ്ങിയവർ ലോക് അദാലത്തിനു നേതൃത്വം നൽകി.

ജില്ലയിലെ മികച്ച ജെആർസി യൂണിറ്റിനുള്ള അവാർഡ് ശ്രീചിത്തിര വിലാസ യുപി സ്കൂളിന്

ശാസ്‌താംകോട്ട:അന്താരാഷ്ട്ര റെഡ് ക്രോസ് ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും ജൂനിയർ റെഡ് റോസ്(ജെആർസി കൊല്ലം) ജില്ലാ ഘടകവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലയിലെ മികച്ച ജൂനിയർ റെഡ് റോസ് യൂണിറ്റിനുള്ള അവാർഡ് മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം യു.പി സ്കൂളിന് ലഭിച്ചു.മനുഷ്യസ്നേഹവും സാമൂഹ്യ പ്രതിബദ്ധതയും വിദ്യാർത്ഥികളിൽ വളർത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ നേട്ടം.സ്കൂളിനു വേണ്ടി ജെആർസി കോഡിനേറ്റർ എം.ആർ സുനീഷ് അവാർഡ് ഏറ്റുവാങ്ങി.കൊല്ലം റെഡ് ക്രോസ് ഓഫീസിൽ നടന്ന ചടങ്ങ് ജില്ലാ ചെയർമാൻ ഡോ.മാത്യു ജോൺ ഉദ്ഘാടനം ചെയ്തു.

ആർ.ശിവൻപിള്ള (ജെആർസി സംസ്ഥാന കോഡിനേറ്റർ) അധ്യക്ഷത വഹിച്ചു.റെഡ് ക്രോസ് സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ അവാർഡ് വിതരണം നിർവഹിച്ചു.ജില്ലാ വൈസ് ചെയർമാൻ പ്രൊഫ.മോഹൻദാസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.മുഹമ്മദ് യാസീൻ (ജെആർസി ജില്ലാ കോഡിനേറ്റർ)മുഖ്യ സന്ദേശം നൽകി.”സ്നേഹ സ്പർശം” ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയുംവിദ്യാർത്ഥികളിൽ കാരുണ്യവും സേവനമനുഭവവും വളർത്തുകയും ചെയ്ത പ്രവർത്തനങ്ങളാണ് ശ്രീചിത്തിരവിലാസം യു.പി സ്കൂളിനെ ഈ അംഗീകാരത്തിന് അർഹമാക്കിയത്.

കൊല്ലം ജില്ല ഖേലോ ഇന്ത്യ വിമെൻസ് അസ്മിത സൈക്ലിങ് ലീ​ഗ്

കൊല്ലം: ജില്ല സൈക്ലിംഗ് അസോസിയേഷനും എക്സ്ട്രീം ഫൈറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കൊല്ലം ജില്ല
“ഖേലോ ഇന്ത്യ വിമെൻസ് അസ്മിത സൈക്ലിങ് ലീ​ഗ് തേവലക്കര മുള്ളിക്കാലയിൽ വച്ച് നടന്നു. ചവറ മുൻ MLA ഡോ: സുജിത്ത് വിജയൻപിള്ള മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.

Also Read: ‘അവതാരങ്ങൾ’ പ്രസ്‌താവനയിൽ വിശദീകരണവുമായി ബിനോയ് വിശ്വം; പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തിലുള്ളത്’

മത്സരത്തിൽ മെഡൽ കരസ്ഥമാക്കിയ കുട്ടികൾക്ക് ചവറ തെക്കുംഭാഗം സർക്കിൾ ഇൻസ്പെക്ടർ ശ്രീ: ബിനു.ആർ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. കൊല്ലം ജില്ല സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി ശ്രീ :മഹേന്ദ്രൻ നായർ,
സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറി ശ്രീ :രാജ്കുമാർ എന്നിവർ മത്സരം നിയന്ത്രിച്ചു.
കായികതാരങ്ങൾക്ക് ശ്രീ:ഗോപകുമാർ ആശംസകളും തൽഹത്ത് നന്ദിയും അർപ്പിച്ചു.

‘അവതാരങ്ങൾ’ പ്രസ്‌താവനയിൽ വിശദീകരണവുമായി ബിനോയ് വിശ്വം; പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തിലുള്ളത്’

തിരുവനന്തപുരം: അവതാരങ്ങൾ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്നത് പരിശോധിക്കണമെന്ന തൻ്റെ പ്രസ്താവനയിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തിൽ ഉള്ളതായിരുന്നു. ഇടതുപക്ഷം ഭരണത്തിലേക്ക് വരുമ്പോൾ പറയേണ്ട വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. ആ മുന്നറിയിപ്പ് പ്രാവർത്തികമാക്കുന്നതിൽ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന പരിശോധന വേണമെന്നാണ് താൻ പറഞ്ഞതെന്നും ബിനോയ്‌ വിശ്വം വ്യക്തമാക്കി. പിണറായിയുടെ ആ വാക്കുകളെ അന്നും ഇന്നും ഞങ്ങൾ മാനിക്കുന്നു. അവതാരം എന്ന തൊപ്പി ആർക്കെല്ലാം ചേരുമോ അവർക്കെല്ലാം അണിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം ന്യൂനപക്ഷങ്ങളുടെ ബന്ധുക്കളെന്ന് പറഞ്ഞ സിപിഐ സംസ്താന സെക്രട്ടറി, ഇന്ന് ഏറെ ആവശ്യമുള്ളതാണ് ഈ ബന്ധമെന്നും പറഞ്ഞു. വലതുപക്ഷം പിടിമുറുക്കുമ്പോൾ അത് ഇടതുപക്ഷത്തിന്റെ കടമയാണ്. താൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ സൃഷ്ടിയാണ്. ഒരു വാക്കുപോലും അവർക്കെതിരെ പറയാൻ എനിക്ക് പറ്റില്ല. എ ഐ കാലഘട്ടത്തിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം എന്നാണ് താൻ പറഞ്ഞത്. ഒരു ജേഷ്‌ഠൻ്റെ സ്നേഹമാണ് പങ്കുവച്ചത്. താൻ പറഞ്ഞതിന് എഐഎസ്എഫ് എന്നോ എസ്എഫ്ഐ എന്നോ വേർതിരിവില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന ഇഎംഎസ് സ്മൃതിയിൽ എംഎബേബിയുടെ സാന്നിദ്ധ്യത്തില്‍ ബിനോയ് വിശ്വം നടത്തിയ പ്രസംഗമാണ് വിവാദത്തിന് കാരണം. നമ്മളെ തേടി വരുമെന്നും സൂക്ഷിക്കണം എന്നും പിണറായി പറഞ്ഞ അവതാരങ്ങൾ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു പ്രസംഗം. ഈ അവതാരങ്ങളെ അകറ്റിയേ തീരൂ. താത്കാലിക ലാഭത്തിനായി വരുന്നവർ അല്ല ബന്ധുക്കൾ, അവതാരങ്ങൾ നമ്മളെ റാഞ്ചി കൊണ്ടുപോകില്ലെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തണം. ന്യൂനപക്ഷങ്ങൾ നമ്മളെ ബന്ധുക്കളായി കണ്ടിരുന്നു. അവർ നമ്മുടെ കൂടെ ആയിരുന്നു. പാസ്റ്റ് ടെൻസിൽ ആണ് താൻ പറയുന്നത്. എല്ലാ തിരിച്ചടികളും പാഠങ്ങൾ പഠിക്കാനുള്ളതാണ്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണ അകലാൻ കാരണം അന്വേഷിക്കണം.

പുതിയ തലമുറയിലേക്ക് കനപ്പെട്ട കാര്യങ്ങൾ എത്തുന്നില്ല. എസ്എഫ്ഐയും എഐഎസ്എഫും എവിടെയാണ്? യുവതലമുറയെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റാൻ കഴിയാതെ വരുന്നത് ഗൗരവതരമായ കാര്യമാണ്. സിപിഎമ്മും സിപിഐയും പരസ്പരം പടവെട്ടിയപ്പോൾ, ശത്രുക്കൾ വളർന്നു അവർ കോട്ടകൾ കീഴടക്കി. അത് കേരളം വരെ എത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഈ ഓരോ പ്രസ്താവനയിലുമാണ് ഇപ്പോൾ അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.

പ്രായം വെറും നമ്പര്‍…. 83-ാം വയസ്സിലും ഒരൊറ്റ ദിവസം കൊണ്ട് 12 ചിത്രങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി അമിതാഭി ബച്ചന്‍

ഹൈദരാബാദ്: പ്രായം ഒരിക്കലും തന്റെ കഠിനാധ്വാനങ്ങള്‍ക്ക് ഒരു തടസമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. തന്റെ 83-ാം വയസ്സില്‍, ഒരൊറ്റ ദിവസം കൊണ്ട് 12 ഹ്രസ്വചിത്രങ്ങളുടെയും രണ്ട് സ്റ്റില്‍ ഫോട്ടോ ഷൂട്ടുകളുടെയും ചിത്രീകരണം പൂര്‍ത്തിയാക്കിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഈ പ്രായത്തിലും സിനിമയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍.
തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് താരം തിരക്കേറിയ ദിവസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. ആരാധകരെ തന്റെ ‘വലിയ കുടുംബം’ എന്ന് വിശേഷിപ്പിക്കുന്ന ബച്ചന്‍, അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നത് തന്റെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമാണെന്ന് വ്യക്തമാക്കി. ദിവസം മുഴുവന്‍ നീണ്ടുനിന്ന ചിത്രീകരണങ്ങള്‍ക്ക് ശേഷവും രാത്രി വൈകി ആരാധകര്‍ക്കായി എഴുതാനും അവരുമായി സംവദിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ജോലി ഒരിക്കലും നിന്നുപോകരുതെന്നും കഠിനാധ്വാനമാണ് വിജയത്തിന്റെ താക്കോലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തന്റെ തിരക്കുകളെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം, നിരന്തരമായ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള സന്ദേശം അമിതാഭ് ബച്ചന്‍ ബ്ലോഗിലൂടെ പങ്കുവെച്ചു. സാഹചര്യങ്ങള്‍ മാറിയാലും ലക്ഷ്യങ്ങളില്‍ നിന്ന് ഒട്ടും പിന്നോട്ട് പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിറ്റാണ്ടുകളായി ചലച്ചിത്ര രംഗത്തുണ്ടായിട്ടും അദ്ദേഹം കാത്തുസൂക്ഷിക്കുന്ന ഈ അച്ചടക്കത്തെയും അഭിനിവേശത്തെയും പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. സാധാരണയായി ആളുകള്‍ വിശ്രമ ജീവിതത്തിലേക്ക് മാറുന്ന ഈ പ്രായത്തിലും ഇത്രയധികം ഊര്‍ജത്തോടെ ജോലി ചെയ്യുന്ന ബിഗ് ബി തങ്ങള്‍ക്ക് വലിയൊരു പ്രചോദനമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ കുറിച്ചു.

ഭരണിക്കാവ് ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിൽ വലഞ്ഞ് യാത്രക്കാർ;ഭീഷണിയായി ഹൈമാസ്റ്റ് ലൈറ്റും

ഭരണിക്കാവ്:ഭരണിക്കാവ് ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് യാത്രക്കാക്ക് ദുരിതമാകുന്നു.ചതുപ്പ് പ്രദേശമായ ഇവിടെ ശാസ്‌ത്രീയമായ രീതിയിൽ റോഡ് നിർമ്മാണം നടത്താത്തതാണ് വിനയായിരിക്കുന്നത്.കാലവർഷം ശക്തമായതോടെ സ്‌റ്റാൻഡിൽ പല ഭാഗത്തും മുട്ടൊപ്പം വെള്ളമാണ്.സ്റ്റാൻഡിലക്ക് ബസുകൾ പ്രവേശിക്കുന്ന റോഡുകൾ തകർന്ന് മഴയിൽ തടാകമായി മാറിയിരിക്കയാണ്.

സ്റ്റാൻഡിലെ ഓട നിറഞ്ഞ് കവിഞ്ഞ് മാലിന്യവാഹിയായി മാറിയിട്ടും ക്ലോറിനേഷൻ നടത്താൻ പോലും പഞ്ചായത്തും ആരോഗ്യ വകുപ്പും തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്.മഴയത്തും വെയിലത്തും യാത്രക്കാർക്ക് കയറി നിൽക്കാൻ മതിയായ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതും പ്രധാന പ്രശ്നമാണ്.

യാത്രക്കാർക്ക് ഷോക്കേൽക്കാനുള്ള സാധ്യത

അതിനിടെ സ്റ്റാൻഡിൽ യാത്രക്കാർ ബസ് കയറാൻ നിൽക്കുന്ന ഭാഗത്തുള്ള ഹൈമാസ്റ്റ് ലൈറ്റും ഭീഷണിയായി മാറിയിരിക്കയാണ്.ലൈറ്റിനു സമീപം വെള്ളക്കെട്ടായതും സ്വിച്ച് ബോർഡ് അടക്കം ചെറിയ കുട്ടികൾക്കു പോലും കയ്യെത്താവുന്ന ഉയരത്തിലായതിനാലും അപകട ഭീഷണി നിലനിൽക്കുന്നു.യാത്രക്കാർക്ക് ഷോക്കേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അടിയന്തിരമായി അധികൃതർ ഇടപെടണമെന്നും സ്വകാര്യ ബസ് ജീവനക്കാർ ആവശ്യപ്പെട്ടു.

കുന്നത്തൂരിൽ സ്‌കൂൾ വളപ്പിലെ മുത്തശ്ശി മാവ് അപകട ഭീഷണിയായിട്ടും മുറിച്ചു മാറ്റാൻ നടപടിയില്ലെന്ന് പരാതി

കുന്നത്തൂർ:കുന്നത്തൂരിൽ സ്‌കൂൾ വളപ്പിലെ മുത്തശ്ശി മാവ് അപകട ഭീഷണിയായിട്ടും മുറിച്ചു മാറ്റാൻ നടപടിയില്ലെന്ന് പരാതി.കൊട്ടാരക്കര – ഭരണിക്കാവ് റൂട്ടിൽ സ്ഥിതി ചെയ്യുന്ന കുന്നത്തൂർ കിഴക്ക് കരിമ്പിൻപുഴ ഗവ.എൽ.പി സ്കൂളിനു മുൻപിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ മരമാണ് അപകട ഭീഷണിയായിരിക്കുന്നത്.തിരക്കേറിയ പാതയിൽ കൊടുംവളവിനോട് ചേർന്ന് ഉയർന്ന ഭാഗത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.പാതയോരത്തെ മതിലിന് സമീപമുള്ള മാവ് റോഡിലേക്ക് മറിയുന്ന അവസ്ഥയിലുമാണ്.ഇതിനോട് ചേർന്നാണ് 11 കെ.വി ലൈൻ അടക്കം കടന്നു പോകുന്നത്.കാലവർഷം ശക്തമായതോടെ മരം കടപുഴകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ഇങ്ങനെ സംഭവിച്ചാൽ വലിയ ദുരന്തമാകും സംഭവിക്കുക.

പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നിരവധി കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കാനെത്തുന്നത്.കഴിഞ്ഞ അധ്യയന വർഷം തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്ന് സ്കൂൾ പരിസരങ്ങളിലെ മരങ്ങൾ പൂർണമായും മുറിച്ചു മാറ്റണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു.പഴക്കമേറിയ കൂറ്റൻ മരമായതിനാൽ ഇവിടുത്തെ മാവ് മുറിച്ചു മാറ്റാൻ വനം വകുപ്പിൻ്റെ അനുമതി ലഭിക്കേണ്ടതുണ്ട്.ഇതിനായി സ്‌കൂൾ അധികൃതർ പഞ്ചായത്തിൽ പരാതി നൽകിയിട്ടും വനം വകുപ്പിൻ്റെ അനുമതി ലഭ്യമായിട്ടില്ല.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല.അടിയന്തിരമായി പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉല്ലാസ് കോവൂർ എംഎൽഎയ്ക്ക് പരാതി നൽകുമെന്ന് പിടിഎ പ്രസിഡൻ്റ് ഹരികുമാർ കുന്നത്തൂർ അറിയിച്ചു.

യൂട്യൂബർ തൊപ്പിക്കും ​ഗ്യാങ്ങിനുമെതിരെ അന്വഷണത്തിന് ഉത്തരവ്

കൊച്ചി: യൂട്യൂബർ തൊപ്പിക്കും ​ഗ്യാങ്ങിനുമെതിരെ അന്വഷണത്തിന് ഉത്തരവ്. സംസ്ഥാന സൈബർ ഓപ്പറേഷനിൽ നിന്ന് കൊച്ചി സൈബർ പൊലീസിന് നിർദേശം കൈമാറി. പോക്സോ, ലഹരി മരുന്ന് ഉപയോഗം, അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് സംഘം അന്വേഷണം നേരിടുന്നത്. തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ. ശ്രീജിത്ത്‌ പെരുമന നൽകിയ പരാതിയിലാണ് നടപടി. സമൂഹമാധ്യമങ്ങളിലും തൊപ്പിക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.

പൊതുവേദികളിലും സമൂഹ മാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദർശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും, ക്രിമിനൽ കുറ്റങ്ങൾ വലിയ കാര്യമായി വിളിച്ചുപറയുന്നതും ചൂണ്ടിക്കാണിച്ചാണ് പരാതി. ഇത്തരം നടപടി ഒരു തരത്തിലും അം​ഗീകരിക്കാൻ കഴിയില്ലെന്ന് നൽകിയ പരാതിയിൽ പറയുന്നു. പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ പൂർണ്ണമായും തകർക്കുന്ന രീതിയിലാണ് തൊപ്പിയുടെയും സംഘത്തിന്റെയും പ്രവർത്തനങ്ങളെന്നും ആരോപണമുണ്ട്.

സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം ക്രിമിനലുകൾക്കെതിരെ ശക്തമായ നിയമനടപടി തന്നെ ഉണ്ടാകണമെന്നും വേണമെന്നും ശ്രീജിത്ത്‌ പെരുമന ആവശ്യപ്പെ‌ട്ടു. മുൻ സുഹൃത്തുക്കൾ തന്നെയാണ് തൊപ്പിക്കെതിരെ മയക്കുമരുന്ന് ഉപയോഗം, പണം തട്ടിയെടുക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. ഗായകൻ ഹനാൻ ഷായുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയും ഇവർക്കെതിരെയുണ്ട്.

ഇന്ത്യ മുന്നണി യോഗത്തിലെ രാഹുൽ ഗാന്ധിയുടെ ആലിംഗന പ്രസംഗം ,മുന്നണിയില്‍ കല്ലുകടി

ന്യൂഡെല്‍ഹി. ഇന്ത്യ മുന്നണി യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം പുറത്തുവിട്ടതിൽ മറ്റു കക്ഷികൾക്ക് അതൃപ്തി. മോദിയെ ആലിംഗനം ചെയ്യുന്ന രാഹുൽ ഗാന്ധിക്ക് എന്തുകൊണ്ട് പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയുന്നില്ല എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ചോദിച്ചു. രാഹുൽ ഗാന്ധിയുടെ നിലപാട് ഇന്ത്യ മുന്നണിയെ സഹായിക്കുന്ന തരത്തിലല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതികരിച്ചു.

പ്രതിപക്ഷത്തിന് ഐക്യമില്ലെന്നത് ബിജെപി പ്രചാരണം മാത്രമെന്നായിരുന്നു ഇന്ത്യാ സഖ്യയോഗത്തിലെ പ്രസംഗത്തിൽ രാഹുൽ പറഞ്ഞത്. പ്രസംഗം പുറത്തുവന്ന് മണിക്കൂറുകൾ തികയും മുമ്പേ സഖ്യത്തിലെ അതൃപ്തി മറനീക്കുകയാണ്. പിണറായി വിജയനെ തനിക്ക് കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന രാഹുലിന്റെ പരാമർശത്തെ സിപിഐഎം നേരിടുന്നത് രൂക്ഷമായ ഭാഷയിൽ.

അസംബന്ധങ്ങൾ പറയുന്ന ജോലി രാഹുൽഗാന്ധി സംസ്ഥാന നേതാക്കൾക്ക് വിട്ടുകൊടുക്കണമെന്നും എം എ ബേബിയുടെ പരിഹാസം.ബിജെപിയെ സഹായിക്കുന്നതാണ് രാഹുലിൻ്റെ സമീപനമെന്ന് പിണറായി വിജയനും.

യോഗത്തിൽ ഡിഎംകെ വിഷയത്തിൽ കൃത്യമായി നിലപാട് പറയാനും രാഹുൽഗാന്ധിക്ക് സാധിച്ചിരുന്നില്ല. അതിനിടെ മൂന്നാം ബ്ലോക്ക് കെട്ടിപ്പടുക്കാനുള്ള ഡി എം കെ നീക്കം ഇന്ത്യ മുന്നണിയെ കൂടുതൽ ദുർബലപ്പെടുത്തിയേക്കും