27 C
Kollam
Saturday 12th September, 2026 | 11:09:40 PM
Home News Local ശാസ്താംകോട്ട കോടതി സമുച്ചയത്തിൽ ലോക് അദാലത്ത് നടത്തി

ശാസ്താംകോട്ട കോടതി സമുച്ചയത്തിൽ ലോക് അദാലത്ത് നടത്തി

ശാസ്താംകോട്ട.രാജ്യ വ്യാപകമായി നടന്ന നാഷണൽ ലോക് അദാലത്തിന്റ ഭാഗമായി കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട കോടതി സമുച്ചയത്തിൽ അദാലത്ത് നടത്തി.
ശാസ്താംകോട്ടയിലെ നാല് കോടതികളിൽ തീർപ്പാകാതെ കിടന്ന കേസുകൾ കൂടാതെ പെറ്റിക്കേസുകളും ദേശസാൽകൃത ബാങ്കുകളിലെയും മുത്തൂറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെയും പണമിടപാട് കേസുകളും മെഗാ അദാലത്തിൽ പരിഗണിച്ചു.

താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാൻ ശാസ്താംകോട്ട കുടുംബ കോടതി ജഡ്ജ് ടി.സഞ്ജു, സിവിൽ ജഡ്ജിമാരായ രേഷ്മാ രാജൻ, എസ്.എസ്.കാവ്യ, റിട്ടയേർഡ് ജില്ലാ ജഡ്ജ് ഫ്രാൻസിസ്, അഡ്വ. സി. കെ. വിജയനന്ദ് ,അദാലത്തു കമ്മറ്റി മെമ്പർ അഡ്വ.എസ്.സുധികുമാർ, ലീഗൽ സർവീസസ് കമ്മറ്റി താലൂക്ക് സെക്രട്ടറി ഉദയ് ശബരീശം തുടങ്ങിയവർ ലോക് അദാലത്തിനു നേതൃത്വം നൽകി.