27 C
Kollam
Saturday 12th September, 2026 | 10:21:43 PM
Home News Local ജില്ലയിലെ മികച്ച ജെആർസി യൂണിറ്റിനുള്ള അവാർഡ് ശ്രീചിത്തിര വിലാസ യുപി സ്കൂളിന്

ജില്ലയിലെ മികച്ച ജെആർസി യൂണിറ്റിനുള്ള അവാർഡ് ശ്രീചിത്തിര വിലാസ യുപി സ്കൂളിന്

ശാസ്‌താംകോട്ട:അന്താരാഷ്ട്ര റെഡ് ക്രോസ് ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും ജൂനിയർ റെഡ് റോസ്(ജെആർസി കൊല്ലം) ജില്ലാ ഘടകവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലയിലെ മികച്ച ജൂനിയർ റെഡ് റോസ് യൂണിറ്റിനുള്ള അവാർഡ് മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം യു.പി സ്കൂളിന് ലഭിച്ചു.മനുഷ്യസ്നേഹവും സാമൂഹ്യ പ്രതിബദ്ധതയും വിദ്യാർത്ഥികളിൽ വളർത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ നേട്ടം.സ്കൂളിനു വേണ്ടി ജെആർസി കോഡിനേറ്റർ എം.ആർ സുനീഷ് അവാർഡ് ഏറ്റുവാങ്ങി.കൊല്ലം റെഡ് ക്രോസ് ഓഫീസിൽ നടന്ന ചടങ്ങ് ജില്ലാ ചെയർമാൻ ഡോ.മാത്യു ജോൺ ഉദ്ഘാടനം ചെയ്തു.

ആർ.ശിവൻപിള്ള (ജെആർസി സംസ്ഥാന കോഡിനേറ്റർ) അധ്യക്ഷത വഹിച്ചു.റെഡ് ക്രോസ് സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ അവാർഡ് വിതരണം നിർവഹിച്ചു.ജില്ലാ വൈസ് ചെയർമാൻ പ്രൊഫ.മോഹൻദാസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.മുഹമ്മദ് യാസീൻ (ജെആർസി ജില്ലാ കോഡിനേറ്റർ)മുഖ്യ സന്ദേശം നൽകി.”സ്നേഹ സ്പർശം” ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയുംവിദ്യാർത്ഥികളിൽ കാരുണ്യവും സേവനമനുഭവവും വളർത്തുകയും ചെയ്ത പ്രവർത്തനങ്ങളാണ് ശ്രീചിത്തിരവിലാസം യു.പി സ്കൂളിനെ ഈ അംഗീകാരത്തിന് അർഹമാക്കിയത്.