കൊല്ലം: ജില്ല സൈക്ലിംഗ് അസോസിയേഷനും എക്സ്ട്രീം ഫൈറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കൊല്ലം ജില്ല
“ഖേലോ ഇന്ത്യ വിമെൻസ് അസ്മിത സൈക്ലിങ് ലീഗ് തേവലക്കര മുള്ളിക്കാലയിൽ വച്ച് നടന്നു. ചവറ മുൻ MLA ഡോ: സുജിത്ത് വിജയൻപിള്ള മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.
മത്സരത്തിൽ മെഡൽ കരസ്ഥമാക്കിയ കുട്ടികൾക്ക് ചവറ തെക്കുംഭാഗം സർക്കിൾ ഇൻസ്പെക്ടർ ശ്രീ: ബിനു.ആർ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. കൊല്ലം ജില്ല സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി ശ്രീ :മഹേന്ദ്രൻ നായർ,
സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറി ശ്രീ :രാജ്കുമാർ എന്നിവർ മത്സരം നിയന്ത്രിച്ചു.
കായികതാരങ്ങൾക്ക് ശ്രീ:ഗോപകുമാർ ആശംസകളും തൽഹത്ത് നന്ദിയും അർപ്പിച്ചു.





























