26.4 C
Kollam
Wednesday 29th July, 2026 | 03:27:32 AM
Home News Local ഐവര്‍കാല സ്വാന്ത്വനം അഭയ മന്ദിരത്തില്‍ സ്‌നേഹ സാന്ത്വനം സംഘടിപ്പിച്ചു

ഐവര്‍കാല സ്വാന്ത്വനം അഭയ മന്ദിരത്തില്‍ സ്‌നേഹ സാന്ത്വനം സംഘടിപ്പിച്ചു

കുന്നത്തൂർ :ഭാരതീയ ജനത ന്യുനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ 12 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഐവർകാല സ്വാന്തനം അഭയാ മന്ദിരത്തിൽ സ്നേഹ സാന്ത്വനം എന്ന പരിപാടി സംഘടിപ്പിച്ചു. ന്യുനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ബിനോയ്‌ ജോർജ് അധ്യക്ഷത വഹിച്ചു.

Also Read:

ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. അഖില കേരള മലങ്കര വൈദിക സംഘം തേക്കൻ മേഖല സെക്രട്ടറിയും ഓർത്തഡോക്സ് സഭ വൈദീകനുമായ ഫാ: ജോൺ ഗീവർഗീസ്, സ്നേഹ സന്ദേശം നൽകി. ബിജെപി കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് സന്തോഷ് ചിറ്റേടം,സാന്ത്വനം സെക്രട്ടറി ബഹുലയൻ, സുധാ ചന്ദ്രൻ,അനില, ഷാജി ഗ്രീൻ വാലി. രാജു ടി ഫിലിപ്പോസ്,കിരൺ, രാമചന്ദ്രൻ പിള്ള,മാത്യു ജോർജ് എന്നിവർ സംസാരിച്ചു. എ. രാധാകൃഷ്ണൻ, അഡ്വ. ജയകുമാർ,രഞ്ജിത് റാം,അനിൽ, കുമാർ,ബിജുപുത്തൂർ, എന്നിവർ നേതൃത്വം നൽകി.