ന്യൂഡെല്‍ഹി. ഇന്ത്യ മുന്നണി യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം പുറത്തുവിട്ടതിൽ മറ്റു കക്ഷികൾക്ക് അതൃപ്തി. മോദിയെ ആലിംഗനം ചെയ്യുന്ന രാഹുൽ ഗാന്ധിക്ക് എന്തുകൊണ്ട് പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയുന്നില്ല എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ചോദിച്ചു. രാഹുൽ ഗാന്ധിയുടെ നിലപാട് ഇന്ത്യ മുന്നണിയെ സഹായിക്കുന്ന തരത്തിലല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതികരിച്ചു.
പ്രതിപക്ഷത്തിന് ഐക്യമില്ലെന്നത് ബിജെപി പ്രചാരണം മാത്രമെന്നായിരുന്നു ഇന്ത്യാ സഖ്യയോഗത്തിലെ പ്രസംഗത്തിൽ രാഹുൽ പറഞ്ഞത്. പ്രസംഗം പുറത്തുവന്ന് മണിക്കൂറുകൾ തികയും മുമ്പേ സഖ്യത്തിലെ അതൃപ്തി മറനീക്കുകയാണ്. പിണറായി വിജയനെ തനിക്ക് കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന രാഹുലിന്റെ പരാമർശത്തെ സിപിഐഎം നേരിടുന്നത് രൂക്ഷമായ ഭാഷയിൽ.
അസംബന്ധങ്ങൾ പറയുന്ന ജോലി രാഹുൽഗാന്ധി സംസ്ഥാന നേതാക്കൾക്ക് വിട്ടുകൊടുക്കണമെന്നും എം എ ബേബിയുടെ പരിഹാസം.ബിജെപിയെ സഹായിക്കുന്നതാണ് രാഹുലിൻ്റെ സമീപനമെന്ന് പിണറായി വിജയനും.
യോഗത്തിൽ ഡിഎംകെ വിഷയത്തിൽ കൃത്യമായി നിലപാട് പറയാനും രാഹുൽഗാന്ധിക്ക് സാധിച്ചിരുന്നില്ല. അതിനിടെ മൂന്നാം ബ്ലോക്ക് കെട്ടിപ്പടുക്കാനുള്ള ഡി എം കെ നീക്കം ഇന്ത്യ മുന്നണിയെ കൂടുതൽ ദുർബലപ്പെടുത്തിയേക്കും



































