Home Blog Page 783

അസമില്‍ എൻഡിഎ സഖ്യം തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക്

അസമിലെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷമായ 64 എന്ന സംഖ്യയും കടന്ന് 98 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യം നിലവിൽ 25 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്.

ഭരണകക്ഷി നേതാക്കൾ മിക്കവരും തങ്ങളുടെ മണ്ഡലങ്ങളിൽ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് വരുന്നത്. കാബിനറ്റ് മന്ത്രിമാരായ അതുൽ ബോറ, പീജുഷ് ഹസാരിക, അജന്ത നിയോഗ് എന്നിവർ ആയിരക്കണക്കിന് വോട്ടുകൾക്ക് മുന്നിലാണ്. കൃഷിമന്ത്രിയും എജിപി അധ്യക്ഷനുമായ അതുൽ ബോറ ബോകാഖാട്ട് മണ്ഡലത്തിൽ മൂവായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണെങ്കിൽ, ജാഗിറോഡ് മണ്ഡലത്തിൽ അഞ്ചാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 16,000-ത്തോളം വോട്ടുകളുടെ വമ്പിച്ച ലീഡാണ് പീജുഷ് ഹസാരിക സ്വന്തമാക്കിയിരിക്കുന്നത്. ധനമന്ത്രി അജന്ത നിയോഗ് ഗോലാഘട്ടിൽ 11,000 വോട്ടുകൾക്ക് കോൺഗ്രസിന്റെ ബിറ്റുപ്പൻ സൈക്കിയയെക്കാൾ മുന്നിലാണ്.

മണ്ഡല പുനർനിർണ്ണയത്തിൽ പഴയ മണ്ഡലം നഷ്ടമായ ചന്ദ്ര മോഹൻ പട്ടോവാരി പുതിയ മണ്ഡലമായ തിഹുവിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. രണ്ടാം റൗണ്ട് പിന്നിടുമ്പോൾ 5,468 വോട്ടുകളുടെ ഭൂരിപക്ഷം അദ്ദേഹത്തിനുണ്ട്. ഭവാനിപൂർ-സർഭോഗ് മണ്ഡലത്തിൽ ബിജെപിയുടെ രഞ്ജിത് കുമാർ ദാസ് കടുത്ത പോരാട്ടത്തിനൊടുവിൽ നാലാം റൗണ്ട് പിന്നിടുമ്പോൾ 658 വോട്ടുകൾക്ക് മുന്നിലാണ്. ധേമാജിയിൽ ആറ് റൗണ്ടുകൾക്ക് ശേഷം 15,000 വോട്ടുകൾക്ക് രനോജ് പെഗു തന്റെ ആധിപത്യം തുടരുന്നു.

അസമിലെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വലിയൊരു തകർച്ചയിലേക്കാണ് പ്രതിപക്ഷ സഖ്യം നീങ്ങുന്നത്. ശിവസാഗർ ജില്ലയിലെ നസീറ മണ്ഡലത്തിൽ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ രണ്ടാം റൗണ്ട് പിന്നിടുമ്പോൾ 4,967 വോട്ടുകൾക്ക് പിന്നിലാണ്. ഇവിടെ ബിജെപി സ്ഥാനാർത്ഥി മയൂർ ബോർഗോഹൈൻ 11,607 വോട്ടുകൾ നേടിയപ്പോൾ സൈകിയയ്ക്ക് 6,640 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.

ശിവസാഗർ സീറ്റ് നിലനിർത്താൻ ഇറങ്ങിയ റൈജോർ ദൾ അധ്യക്ഷനും സിറ്റിംഗ് എംഎൽഎയുമായ അഖിൽ ഗൊഗോയിക്കും ആദ്യ റൗണ്ടുകളിൽ തിരിച്ചടിയാണ് നേരിടുന്നത്. ബിജെപിയുടെ കുശാൽ ദോവാരി 5,171 വോട്ടുകൾ നേടിയപ്പോൾ അഖിൽ ഗൊഗോയിക്ക് 3,262 വോട്ടുകൾ മാത്രമാണ് പോൾ ചെയ്യാനായത്. എൻഡിഎ സഖ്യകക്ഷിയായ എജിപിയുടെ പ്രദീപ ഹസാരികയും ഈ മണ്ഡലത്തിൽ നിർണ്ണായക വോട്ടുകൾ പിടിക്കുന്നുണ്ട്. അസം ജാതീയ പരിഷത്ത് (എജെപി) അധ്യക്ഷൻ ലുറിൻജ്യോതി ഗൊഗോയിയും തന്റെ ബിജെപി എതിരാളിയേക്കാൾ പിന്നിലാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

ജഗദീഷ് ഭൂയാൻ, രാജേൻ ഗോഹെയ്ൻ തുടങ്ങിയ മുതിർന്ന നേതാക്കളും വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളിൽ തങ്ങളുടെ മണ്ഡലങ്ങളിൽ പിന്നിലാണ്. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രതിപക്ഷത്തിന്, മണ്ഡല പുനർനിർണ്ണയത്തിന് ശേഷമുള്ള പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. ബിജെപിയുടെ ചിട്ടയായ പ്രചാരണവും വികസന മുദ്രാവാക്യങ്ങളും പ്രതിപക്ഷത്തിന്റെ കോട്ടകളിൽ പോലും വിള്ളലുണ്ടാക്കിയതായാണ് നിലവിലെ ട്രെൻഡുകൾ നൽകുന്ന സൂചന.

എക്സിറ്റ് പോൾ സർവേകൾ ശരിവയ്ക്കുന്ന ഫലം: 100 സീറ്റിനടുത്തേക്ക് യുഡിഎഫ്

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ ശരിവയ്ക്കുന്ന ഫലമാണ് പുറത്തുവരുന്നത്. നൂറിനടുത്ത് സീറ്റിന്റെ ലീഡാണ് യുഡിഎഫ് ഇപ്പോൾ ഉയർത്തുന്നത്. ഒന്നിലേറെ എക്സിറ്റ്പോൾ ഫലങ്ങളിൽ യുഡിഎഫിന് അനുകൂല പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. മാട്രിസ് നടത്തിയ എക്സിറ്റ് പോൾ സർവേകൾ 70 മുതൽ 75 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നായിരുന്നു.

പീപ്പിൾസ് പൾസ് 75 മുതൽ 85 സീറ്റുകൾ, വോട്ട് വൈബ് 70 മുതൽ 80 വരെ, ആക്സിസ് മൈ ഇന്ത്യ 78 മുതൽ 90 വരെ,​ ജെവിസി 72 മുതൽ 84 സീറ്റുകൾ വരെ എന്നിങ്ങനെ യുഡിഎഫ് നേടുമെന്നായിരുന്നു പ്രവചനം. യു‌ഡിഎഫിന് അനുകൂലമായ എക്സിറ്റ്പോൾ ഫലങ്ങൾ അംഗീകരിക്കുന്നതിനൊപ്പം 100ൽ കൂടുതൽ സീറ്ര് ഉറപ്പാണെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വി‌ഡി സതീശന്റെ നിലപാട്. ആ വാദം ശരിവയ്ക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ. എൽഡിഎഫ് വിജയം ഉറപ്പിച്ചിരുന്ന മണ്ഡലങ്ങളിൽ പോലും യുഡിഎഫിന്റെ വലിയ മുന്നേറ്റമാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ശക്തമായ ഭരണവിരുദ്ധ വികാരമാണ് തിര‌ഞ്ഞെടുപ്പ് ഫലത്തിൽ പ്രത്യക്ഷമാകുന്നത്. പിണറായി വിജയനുൾപ്പെടെ പല മന്ത്രിമാരും ലീഡ് നിലയിൽ പിന്നിലാണ്.അതേസമയം,​ എൽഡിഎഫിന്റെ എക്സിറ്റ്പോൾ ഫലങ്ങൾ ഇത്തരത്തിലായിരുന്നു. മാട്രിസ് നടത്തിയ സർവേയിൽ 60 മുതൽ 65 സീറ്റുകൾ,​ പീപ്പിൾസ് പൾസിൽ 55 മുതൽ 65 വരെ, വോട്ട് വൈബിൽ 58 മുതൽ 68 വരെ, ആക്സിസ് മൈ ഇന്ത്യയിൽ 49 മുതൽ 62 വരെ, ജെവിസി സർവേയിൽ 52 മുതൽ 61 സീറ്റുകൾ വരെ എൽ‌ഡിഎഫ് നേടുമെന്നായിരുന്നു.

ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നാണ് വിവധ സർവേകൾ പ്രവചിച്ചത്. മാട്രിസ് സർവേയിൽ എൻഡിഎ മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ നേടുമെന്നും പീപ്പിൾസ് പൾസിൽ പൂജ്യം മുതൽ മൂന്ന് വരെ,​ വോട്ട് വൈബിൽ പൂജ്യം മുതൽ നാല് വരെ,​ ആക്സിസ് മൈ ഇന്ത്യ പൂജ്യം മുതൽ മൂന്ന് വരെ ,​ ജെവിസി എക്സിറ്റ് പോൾ സർവേയിൽ മൂന്നു മുതൽ ഏഴ് വരെ സീറ്റുകൾ എന്നിങ്ങനെയായിരുന്നു പ്രവചനം. ഫലസൂചനകൾ വരുമ്പോൾ മൂന്ന് സീറ്റുകളിലാണ് എൻഡിഎ ലീഡുയർത്തുന്നത്

ബാലഗോപാലിനെ കൊട്ടിയടക്കുമോ കൊട്ടാരക്കര

കൊല്ലം. കൊട്ടാരക്കരയില്‍ 15ല്‍ അഞ്ചാം റൗണ്ട് എണ്ണുമ്പോള്‍ ഇഞ്ചോടിഞ്ച് മല്‍സരം മുന്നേറുന്നു.ധനമന്ത്രി കെഎന്‍ ബാലഗോപാലിന് 242 വോട്ടിന്‍റെ മാത്രം ലീഡാണ് ഉള്ളത്. 20711 വോട്ട് നേടി.യുഡിഎഫിന്‍റെ അയിഷാപോറ്റി 20469.എന്‍ഡിഎയുടെ ആര്‍ രശ്മി 8380 വോട്ട് നേടി.

updation 1.25 pm

8-ാം റൗണ്ട്

കെഎം ബാലഗോപാല്‍ 467 ലീഡ്

ഇടതിനെ കൊല്ലും, കൊലവിളിച്ച് കൊല്ലം

കൊല്ലം. ഞരമ്പിലെ ചോരപോലെ ചുവപ്പുകൊണ്ടുനടന്ന കൊല്ലം ഇടതിനെകൊന്നുകൊലവിളിക്കുന്ന കാഴ്ചയാണ് എല്ലായിടവും കാണുന്നത്. ആകെ14 റൗണ്ട് എണ്ണാനുള്ള കൊല്ലം നിയോജക മണ്ഡലത്തില്‍ പത്ത് റൗണ്ട് എണ്ണിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.ബിന്ദുകൃഷ്ണ 12107വോട്ടിന് ലീഡ്നേടി. ആകെ 47068, ഇടതുമുന്നണിയുടെ എസ് ജയമോഹന്‍ 34961വോട്ടും എന്‍ഡിഎയുടെ ഡോ. പ്രതാപ്കുമാര്‍ 12517 വോട്ടും നേടി.

13ാം റൗണ്ട് ബിന്ദുകൃഷ്ണ ലീഡ് 16041

പത്തലുവെട്ടി പത്തനാപുരം,അടി കിട്ടുമോ

കൊല്ലം. 14ല്‍ 5 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഗണേശന്‍ പിന്നില്‍. ജ്യോതികുമാര്‍ ചാമക്കാല 2931വോട്ടിന് മുന്നില്‍. 23908 ആകെ വോട്ടുകള്‍. കെബി ഗണേഷ്കുമാര്‍ 20977വോട്ട് നേടി. എന്‍ഡിഎയുടെ അനില്‍പിള്ള 2177 നേടി.

1.22 pm updation

11 റൗണ്ട് ജ്യോതികുമാര്‍ ചാമക്കാല ലീഡ് 5685

കുണ്ടറ കണ്ടറിഞ്ഞു വിഷ്ണുനാഥിനെ

കൊല്ലം. കുണ്ടറ നിയോജകമണ്ഡലത്തില്‍ 17റൗണ്ടില്‍ ആറാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫിന്‍റെ പിസി വിഷ്ണുനാഥ് 10877വോട്ടിന്‍റെ ലീഡ് നേടി. ഇതുവരെ 30404 വോട്ടാണ് നേടിയത്. ഇടതിന്‍റെ എസ്എല്‍ സജികുമാര്‍ 19527വോട്ടും എന്‍ഡിഎയുടെ റോബിന്‍ 6175വോട്ടും നേടി.

updation 1.20 pm

12 റൗണ്ട് പി സി വിഷ്ണുനാഥ് 23967 ലീഡ്

കമോണ്‍ട്രാ, മഹേഷേ പാടി കരുനാഗപ്പള്ളി

കരുനാഗപ്പള്ളി.സി ആര്‍ മഹേഷ് ഭൂരിപക്ഷം ഉയര്‍ത്തി മുന്നേറുന്നു. ആകെയുള്ള 16 റൗണ്ടില്‍ മൂന്നു റൗണ്ട് എണ്ണിയപ്പോള്‍ 4090വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ഥി സിആര്‍ മഹേഷ് മുന്നിലാണ്. വോട്ടുകള്‍ 15012. ഇടതുപക്ഷത്തെ എംഎസ് താര 10922വോട്ടുനേടി. ബിജെപിയുടെ ജിതിന്‍ദേവ് 5958 വോട്ടുനേടി.

updation 5thറൗണ്ട് 1136 am

സിആര്‍ മഹേഷ് 8358 വോട്ട് ലീഡ് ആകെ വോട്ട് 25189, താരക്ക് 16839, ജിതിന്‍ദേവ് 10703.

1.19 pm updation

സിആര്‍ മഹേഷ് 17524 ലീഡ്

ചവറയില്‍ ഷിബു അടിച്ചു കയറുന്നു

കൊല്ലം. ചവറ നിയോജക മണ്ഡലത്തിലെ 14ല്‍ 5റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഷിബു ബേബിജോണ്‍ 7830 വോട്ടിന് ലീഡ് ചെയ്യുകയാണ്. 29919 ആണ് വോട്ട്. ഡോ.സുജിത് വിജയന്‍പിള്ള 22089 വോട്ടുകളാണ് നേടിയത്. എന്‍ഡിഎയുടെ കെ ആര്‍ രാജേഷ് 3394വോട്ടും നേടി.
ചവറയിലെ വിജയം ആര്‍എസ്പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നതാണ് അവസ്ഥ. ഷിബുവിനൊപ്പം ആര്‍എസ്പിയുടെ ഉല്ലാസ് കോവൂര്‍ കുന്നത്തൂരിലും അഡ്വ.വിഷ്ണുമോഹന്‍ ഇരവിപുരത്തും മുന്നിലുണ്ട്.

updation…11.33 am

ഏഴാം റൗണ്ടില്‍ ഷിബു 10697 ലീഡ് നേടി. 41403 വോട്ടുണ്ട്,സിപിഎം സ്വതന്ത്രന്‍ ഡോ .സുജിത് 30706, എന്‍ഡിഎയുടെ കെ ആര്‍ രാജേഷ് 5141

1.16 pm updation

ഷിബു ബേബിജൗോണ്‍ 17993 ലീഡ്

കുന്നത്തൂരില്‍ കുഞ്ഞുമോന്‍ മറിയുന്നു

കൊല്ലം. കുന്നത്തൂരില്‍ കുഞ്ഞുമോന്‍ മറിയുന്നു, ആദ്യ മൂന്നു റൗണ്ട് കഴിഞ്ഞപ്പോള്‍ ഉല്ലാസ് കോവൂരിന്‍റെ ലീഡ് 2846 ആണ്. ഉല്ലാസിന് 12883, കോവൂര്‍ കുഞ്ഞുമോന് 10037, രാജിപ്രസാദിന് 3983 എന്നാണ് നില

യുഡിഎഫിന്‍റെ കുതിപ്പു തുടരുമെന്നാണ് ലീഡ് വ്യക്തമാക്കുന്നത്. ഇടതുമുന്നണി ജില്ലയിലാകെ പിന്നിലേക്കു പോവുന്ന കാഴ്ചയാണുള്ളത്.

updation…11.30 am

ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ ഉല്ലാസ് കോവൂരിന് 9688വോട്ട് ലീഡുണ്ട്. ഉല്ലാസിന് 33611, കുഞ്ഞുമോന് 23923, രാജിപ്രസാദിന് 10304 എന്നിങ്ങനെയാണ് നില.

9th round ഉല്ലാസിന് 13598 ലീഡ്

updation… 12.31pm

10thd round

ഉല്ലാസിന് 16152 ലീഡ്

updation 1.16 pm

12th round ഉല്ലാസ് കോവൂര്‍ 20268 ലീഡ്

ഡിഎംകെ-എഐഎഡിഎംകെ സീസാ പൊളിറ്റിക്സിന് അന്ത്യം കുറിച്ച് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം ഒന്നാമത്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ദശകങ്ങളായി നിലനിന്നിരുന്ന ഡിഎംകെ-എഐഎഡിഎംകെ സീസാ പൊളിറ്റിക്സിന് അന്ത്യം കുറിച്ച് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) സംസ്ഥാനത്തെ പ്രധാനരാഷ്ട്രീയ കക്ഷിയാകുന്നു. ഇന്ന് രാവിലെ പുറത്തുവന്ന വോട്ടെണ്ണൽ സൂചനകൾ പ്രകാരം, പല മണ്ഡലങ്ങളിലും എഐഎഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ടിവികെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് നിലനിർത്താൻ ഒരുങ്ങുമ്പോഴേക്കും വലിയ അട്ടിമറി നടത്തി വിജയ് ഒന്നാമത്തേക്ക് കുതിച്ചു കയറുന്നു.

ടിവികെ സ്ഥാപകൻ വിജയ് മത്സരിച്ച തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടം മുതൽക്കേ ലീഡ് നിലനിർത്തുകയാണ്. തിരുച്ചി ഈസ്റ്റിൽ ഡിഎംകെയുടെ ഇണിഗോ ഇരുദയരാജിനെക്കാൾ 1,600-ഓളം വോട്ടുകൾക്ക് വിജയ് മുന്നിലാണ്. മിക്ക മണ്ഡലങ്ങളിലും ഡിഎംകെയും ടിവികെയും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയ്ക്ക് വൻ തിരിച്ചടിയാണ് ഫലസൂചനകൾ നൽകുന്നത്. തമിഴ്നാട്ടിലെ പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കുറിച്ചു കൊണ്ട് വിജയ് ഒരു നിർണ്ണായക ശക്തിയായി ഉയർന്നുവരുന്നത് വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

തമിഴ് ദേശീയവാദി സീമാന്റെ എൻടികെ വോട്ട് വിഹിതത്തിൽ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും സീറ്റുകളുടെ കാര്യത്തിൽ ഇതുവരെ ചലനം സൃഷ്ടിക്കാനായിട്ടില്ല. സംസ്ഥാനത്തെ 62 കേന്ദ്രങ്ങളിലായി കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്