പറവൂർ നിയോജക മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പിന്നിൽ. സിപിഎം സ്ഥാനാർഥി ഇ. ടി. ടൈസൻ ആണ് ഇവിടെ മുന്നിൽ. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും ആദ്യ റൗണ്ടിൽ 733 വോട്ടിന് പിന്നിലാണ്.
കുതിച്ചു കയറി യുഡിഎഫ്,നൂറിലേക്ക് മുന്നേറ്റം
തിരുവനന്തപുരം: കേരളം ഇനി ആര് ഭരിക്കുമെന്ന് അറിയുന്നതിനുള്ള നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ രണ്ടര മണിക്കൂറിലേക്ക് കടക്കുമ്പോള്‍ കുതിച്ചു കയറി യുഡിഎഫ്. ആദ്യ മണിക്കൂറുകളില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കഥ മാറി. പതുക്കെ പതുക്കെ യുഡിഎഫ് കുതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒടുവില്‍ ലീഡ് നില 90 കടന്നതോടെ യുഡിഎഫിന് അനൂകൂലമായ ട്രെന്‍ഡ് നടന്നതായാണ് വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നാണ് സൂചന. ഇത്തവണ അക്കൗണ്ട് വീണ്ടും തുറക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച എന്‍ഡിഎ അതിന് അനുസരിച്ചുള്ള മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. അഞ്ചിടത്താണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്.
വാശിയേറിയ പോരാട്ടം നടക്കുന്ന ആറന്മുളയില് മന്ത്രി വീണാ ജോര്‍ജിന് കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കി വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ലീഡ് നില മാറിമറിയുന്ന ആറന്മുളയില് നിലവില്‍ വീണാ ജോര്‍ജ് പിന്നിലാണ്. മന്ത്രി പി രാജീവ് അടക്കം ഒന്‍പത് മന്ത്രിമാര്‍ പിന്നിലാണ്.
തപാല്‍ വോട്ടുകളില്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന സൂചനയാണ് ഇരുമുന്നണികളും നല്‍കിയത്. എന്നാല്‍ ഇവിഎമ്മിലേക്ക് നീങ്ങിയതോടെയാണ് യുഡിഎഫ് കുതിക്കാന്‍ തുടങ്ങിയത്. വോട്ടെണ്ണല്‍ രാവിലെ എട്ടുമുതലാണ് ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത് 8.30 മുതലാണ് ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്.
കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്നും ഭൂരിപക്ഷം 100 കടക്കുന്ന തരംഗമുണ്ടാകുമെന്നുമാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ഭരണത്തുടര്‍ച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ഒന്നിലേറെ സീറ്റാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
പിണറായി പിന്നിൽ
കണ്ണൂർ: കേരളം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന വോട്ടെണ്ണൽ പുരോഗമിക്കെ, എൽഡിഎഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിലെ ട്രെൻഡുകൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി ആദ്യ റൗണ്ടിൽ 733 വോട്ടിനാണ് പിന്നിലായത്.
ടിപിയുടെ കൊലയാളികൾക്ക് കാലം കാത്തു വച്ച ശിക്ഷയായിരിക്കും ഇന്നത്തെ ഫലമെന്ന് കെ കെ രമ,ഇന്ന് ടിപി ചരമ വാര്‍ഷികം
വടകര.തെരെഞ്ഞെടുപ്പ് ഫലം അറിയാൻ മിനിട്ടകൾ മാത്രം ബാക്കി നിൽക്കെ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ രമ ടിപി ചന്ദ്രശേഖരന്റെ പ്രതിമക്ക് മുന്നിൽ പുഷ്പ്പാർച്ചന നടത്തി
ടി.പി ചന്ദ്രശേഖരൻ്റെ പതിനാലാം ചരമ വാർഷിക ദിനമാണ് ഇന്ന്
ടിപിയുടെ കൊലയാളികൾക്ക് കാലം കാത്തു വച്ച ശിക്ഷയായിരിക്കും ഇന്നത്തെ ഫലമെന്ന് കെ.കെ.രമ പറഞ്ഞു.
ആദ്യ ഫല സൂചനകള്‍ യുഡിഎഫിന് അനുകൂലം
തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ യുഡിഎഫിന് അനുകൂലം. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.
വോട്ടെണ്ണല്‍ രാവിലെ എട്ടുമുതലാണ് ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്.
കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്നും ഭൂരിപക്ഷം 100 കടക്കുന്ന തരംഗമുണ്ടാകുമെന്നുമാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ഭരണത്തുടര്‍ച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ഒന്നിലേറെ സീറ്റാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
പോസ്റ്റൽ വോട്ടുകളിൽ ഇഞ്ചോടിഞ്ച്
കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ എൽഡിഎഫ്- യുഡിഎഫ് കട്ടയ്ക്ക് കട്ടയ്ക്ക് പോരാട്ടം.
വോട്ടെണ്ണല്‍ രാവിലെ എട്ടുമുതലാണ് ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ കൊട്ടാരക്കരയിൽ കെ. എൻ. ബാലഗോപാൽ, കൊല്ലം ബിന്ദു കൃഷ്ണ, ചാത്തന്നൂർ രാജേന്ദ്രൻ, ചടയമംഗലം ജെ. ചിഞ്ചു റാണി, കരുനാഗപ്പള്ളി സി. ആർ. മഹേഷ്, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ എന്നിവർ മുന്നിലാണ്.
യുദ്ധവിരാമത്തിൽ 30 ദിവസത്തിനുള്ളിൽ തീരുമാനം വേണമെന്ന് ഇറാൻ,പതിനാലിന നിർദേശം പരിഗണിക്കുകയാണെന്ന് ട്രംപ്
യുദ്ധവിരാമത്തിൽ 30 ദിവസത്തിനുള്ളിൽ തീരുമാനം വേണമെന്ന് ഇറാൻ. ഹോർമുസിൽ ശത്രുരാജ്യങ്ങളുടെ കപ്പൽ തടയാൻ ഇറാൻ പുതിയ നിയമനിർമാണത്തിന് നീക്കം തുടങ്ങി. യുദ്ധം നിർത്താൻ ഇറാൻ നൽകിയ പതിനാലിന നിർദേശം പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അമേരിക്കയുടെ നീക്കങ്ങളിൽ വിശ്വാസമില്ലെന്നും ഏതൊരു ആക്രമണവും നേരിടാൻ തയ്യാറാണെന്നും ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് പ്രഖ്യാപിച്ചു.
ഇറാനിൽ നിന്ന് സ്വീകാര്യമായ ഒരു സമാധാന പദ്ധതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഇതുവരെ ചെയ്തുകൂട്ടിയതിനുള്ള ശിക്ഷ ഇറാന് ലഭിച്ചിട്ടില്ല. യുദ്ധവിരമാനത്തിന്റെ ചർച്ചകൾക്ക് 60 ദിവസം നൽകാനാകില്ലെന്നും 30 ദിവസത്തിനുള്ളിൽ തീരുമാനം വേണമെന്നുമാണ് ഇറാൻ ആവശ്യപ്പെടുന്നത്. 30 ദിവസത്തിനുള്ളിൽ മൂന്നുഘട്ടമായി പൂർണയുദ്ധവിരമമാണ് ഇറാൻ പറയുന്നത്. ആദ്യഘട്ടം അവസാനിക്കുമ്പോൾ ഹോർമുസ് പൂർണമായും ഇറാൻ തുറക്കും. ഇറാന്റെ തുറമുഖങ്ങളിലുള്ള ഉപരോധം അതോടെ അമേരിക്കയും അവസാനിപ്പിക്കണം. രണ്ടാംഘട്ടത്തിൽ ഊർജ്ജ ആവശ്യത്തിനുള്ള യൂറേനിയം സമ്പുഷ്ടീകരിക്കാൻ ഇറാന് അനുമതി നൽകണം. മൂന്നാംഘട്ടത്തിൽ ഇനി ഇറാനെ ആക്രമിക്കില്ലെന്ന് അമേരിക്കയും ഇസ്രായേലും ഉറപ്പുനൽകണം. ഇറാന്റെ നിർദേശങ്ങൾ തൃപ്തികരമല്ലെങ്കിലും പരിഗണിക്കുന്നു എന്നാണ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ചർച്ചകൾ പൂർണമായി യുദ്ധം അവസാനിപ്പിക്കാൻ ആയിരിക്കണമെന്നും താൽക്കാലിക വെടിനിർത്തലിനു വേണ്ടി ആകരുതെന്നും ഇറാൻ പറയുന്നു.
ഇറാന്റെ മരവിപ്പിച്ച നിക്ഷേപങ്ങൾ വിട്ടുകൊടുക്കുക, ഉപരോധം പൂർണമായും പിൻവലിക്കുക, ഹോർമുസ് കടക്കാൻ പുതിയ സംവിധാനം ഉണ്ടാക്കുക തുടങ്ങിയവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ അമേരിക്കയുടെ നീക്കങ്ങളിൽ വിശ്വാസമില്ലെന്നും ഏതു സമയത്തും ആക്രമണം ഉണ്ടാകാമെന്നുമാണ് റവല്യൂഷണറി ഗാർഡ്സിന്റെ പ്രതികരണം. ഹോർമൂസ് വഴി കപ്പലുകൾ കടത്തിവിടുന്നതിന് ഇറാൻ പുതിയ നിയമം പാസാക്കാൻ തയ്യാറെടുപ്പ് തുടങ്ങി. ശത്രുരാജ്യങ്ങളുടെ കപ്പലുകൾ അനുവദിക്കില്ല എന്ന് ശക്തമായി പറയുന്നതാണ് നിയമം. ഇസ്രായേലിന്റേയും അമേരിക്കയുടേയും കപ്പലുകളെ തടയാൻ റവല്യൂഷണറി ഗാർഡ്സിന് ഇത് അനുമതി നൽകും.
ചരിത്രപരമായ നീക്കത്തിലൂടെ ഇറാഖ് സിറിയൻ അതിർത്തി വഴി എണ്ണ അയയ്ക്കാൻ തുടങ്ങി. 70 ടാങ്കറുകളാണ് കോൺവോയിയായി ഇറാഖിന്റെ അസംസ്കൃത എണ്ണയുമായി സിറിയൻ അതിർത്തി കടന്ന് പോയത്.ആഭ്യന്തരയുദ്ധത്തെ തുടർന്ന് 2011ൽ അടച്ചതാണ് റാബിയ അതിർത്തി. പിന്നീട് ഐഎസ് ഈ അതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. അതുവഴിയാണ് 14 വർഷത്തിനു ശേഷം ഇറാഖി എണ്ണ റിഫൈനറികളിലേക്കു കൊണ്ടുപോകുന്നത്.
വോട്ടെണ്ണല്‍: പടക്കങ്ങളുടെ വിൽപനയ്ക്കും ഉപയോഗത്തിനും നിരോധനം
നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനമായ ഇന്ന് ജില്ലയിൽ പടക്കങ്ങളുടെ വിൽപനയ്ക്കും ഉപയോഗത്തിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ എൻ. ദേവിദാസ് ഉത്തരവിട്ടു. സ്ഫോടകവസ്തു നിയമം (2008) സെക്ഷന്‍ 127 പ്രകാരമാണ് നടപടി. പടക്കങ്ങളുടെ വില്‍പ്പന, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എല്ലാ ലൈസന്സുടമകളും തങ്ങളുടെ സ്ഥാപനങ്ങള്‍ ഇന്ന് അടച്ചിടണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ സ്ഫോടകവസ്തു നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും. ഉത്തരവ് നടപ്പിലാക്കാൻ ജില്ലാ പൊലീസ് മേധാവിക്കും താലൂക്ക് മജിസ്ട്രേറ്റുമാർക്കും ജില്ലാ കലക്ടര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ പ്രവചിക്കുന്നത്. ഇതിന് പുറമേ ഈ ദിവസങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
വിധി അറിയാൻ കേരളം…. വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം എന്ത് വിധിയെഴുതിയെന്ന് ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍ ആരംഭിക്കും.
രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകളും 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളും എണ്ണും. സ്ട്രോങ് റൂമില്‍നിന്നു തപാല്‍ വോട്ടുകള്‍ ആദ്യം വോട്ടെണ്ണല്‍ ഹാളില്‍ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍ വരെ വേണ്ടിവരാം. വൈകിട്ട് 5 മണിയോടെ മുഴുവന്‍ ഫലവും പുറത്തുവരും. 2.71 കോടി വോട്ടര്‍മാര്‍, 30,495 ബൂത്തുകളിലും അല്ലാതെയും രേഖപ്പെടുത്തിയ വോട്ടാണ് എണ്ണുന്നത്. ഓരോ റൗണ്ടിലുമുള്ള വോട്ടുവിവരങ്ങള്‍ results.eci.gov.in എന്ന പോര്‍ട്ടലിലും ECINET മൊബൈല്‍ ആപ്പിലും കിട്ടും.
കേരളത്തിനു പുറമേ തമിഴ്നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു നടക്കും.





































