Home Blog Page 785

ഭരണ തുടർച്ചയോ മാറ്റമോ ; ഫലമറിയാൻ മണിക്കൂറുകൾ മാത്രം,​ ആദ്യമെണ്ണുക തപാൽ വോട്ടുകൾ

തിരുവനന്തപുരം: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണുന്ന ഇന്ന് രാവിലെ പത്ത് മണിയോടെ തന്നെ ട്രെൻഡ് വ്യക്തമാകും. ഉച്ചയോടെ ആരാണ് ഭരിക്കുന്നതെന്നതിൽ വ്യക്തതയാകും.

കേരളം,​ തമിഴ്നാട്,​ പശ്ചിമ ബംഗാൾ,​ അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങളാണ് നാളെ പുറത്തു നരുന്നത്. ജനവിധിയിൽ ഭരണത്തുടർച്ചയോ മാറ്റമോ സംഭവിക്കുന്നത് എന്നതിന്റെ ആകാംക്ഷയിലാണ് ജനങ്ങൾ. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എട്ടരയോടെ എണ്ണിത്തുടങ്ങും.

വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് ക്യുആർ കോഡ് ഉള്ള പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്. 32,301 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. സ്ട്രോംഗ് റൂമുകളുടെ സുരക്ഷാ ചുമതല സിആർപിഎഫിനാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേരളത്തിൽ 100ലേറെ സീറ്റുകൾ നേടി ഭരണം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.

ഒന്നിലേറെ സീറ്റാണ് എൻ.ഡി,​എ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടമായാണ് വിധിയെഴുതിയത്.

ഇതിൽ ഫാൽത്ത മണ്ഡലത്തിൽ റീ പോളിങ് പ്രഖ്യാപിച്ചിരിക്കയാണ്. അതിനാൽ 293 ഇടങ്ങളിലെ വോട്ടുകളാണ് എണ്ണുന്നത്. ഫാൽത്തയിൽ റീ പോളിങ് മെയ് 21 നാണ്. അസമിൽ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പുതുച്ചേരിയിൽ 30 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തിന്റെ ഫലമാണ് കാത്തിരിക്കുന്നത്.

ശൂരനാട്ട് കൂട്ടുകാരിയുടെ വീട്ടിലെത്തിയ 21കാരിയെ പീഡിപ്പിച്ച സംഭവം;പ്രതി ഒളിവിൽ;അന്വേഷണവുമായി സഹകരിക്കാതെ യുവതി

ശൂരനാട്:ശൂരനാട്ട് കൂട്ടുകാരിയുടെ വീട്ടിലെത്തിയ 21കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ഇപ്പോഴും കാണാമറയത്ത്.ദിവസങ്ങൾക്ക് മുമ്പാണ് കോന്നി സ്വദേശിനിയായ യുവതി കൂട്ടുകാരിയുടെ വീട്ടിലെത്തിയത്.അർദ്ധരാത്രിയിൽ ഇരുവരും ഒരുമിച്ച് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പീഡനം നടന്നത്. പരുക്കേറ്റ നിലയില്‍ യുവതിയെ ആശുപത്രിയിലെത്തിക്കുകയും ഡോക്ടര്‍ പൊലീസിന് വിവരം നല്‍കുകയുമായിരുന്നു.

യുവതി മുൻപരിചയമുണ്ടായിരുന്ന പ്രതിയെ ഫോൺ വിളിച്ച് ഇവിടേക്ക് വരുത്തിയതാണെന്നും സംശയമുണ്ട്.ശൂരനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചെങ്കിലും അടിമുടി ദൂരൂഹതയാണ് നിലനിൽക്കുന്നത്.അന്വേഷണവുമായി യുവതി സഹകരിക്കാത്തതാണ് പ്രധാന കാരണം.

ഒരു കോടി രൂപയുടെ പോപ്പി ചെടികൾ പിടികൂടി

റാഞ്ചി : ജാർഖണ്ഡിൽ വ്യത്യസ്ത ഓപ്പറേഷനുകളില്‍ ഒരു കോടി രൂപയുടെ പോപ്പി ചെടികൾ പിടികൂടി. ഛത്ര, റാഞ്ചി ജില്ലകളിലായി നടന്ന രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി ഒരാളെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. പിടി കൂടിയ പോപ്പി സ്ട്രോ (ഉണങ്ങിയ പോപ്പി ചെടിയുടെ ഭാ​ഗങ്ങൾ) യ്ക്ക് ഏകദേശം ഒരു കോടി രൂപ വില വരും.

ശനിയാഴ്ച ചത്ര ജില്ലയിൽ വാഹന പരിശോധനയ്ക്കിടെ ഒരു ടെമ്പോയിൽ നിന്നാണ് 283 കിലോഗ്രാം പോപ്പി സ്ട്രോ പൊലീസ് പിടികൂടിയത്. ഇതിൽ നിന്നാണ് കറുപ്പ് ഉണ്ടാക്കുന്നത്. ബിഹാറിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പ്രതാപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൽവദോഹർ ഗ്രാമത്തിന് സമീപം പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവമെന്ന് ചത്ര സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) സന്ദീപ് സുമൻ പറഞ്ഞു.

10 ചാക്കുകളിലായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു പോപ്പി സ്ട്രോ. അജയ് കുമാർ സോ (27) ആണ് മയക്കുമരുന്ന് വിൽപ്പന നടത്തിയതെന്ന് തിരിച്ചറിഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 42 ലക്ഷം രൂപ വില വരുമെന്നും ബിഹാറിലേക്ക് കടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാളെ ജുഡീഷ്യൽ കസ്റ്റഡിലേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റൊരു ഓപ്പറേഷനിൽ, റാഞ്ചി ജില്ലയിലെ തമർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രുഗ്ഡി ഗ്രാമത്തിനടുത്തുള്ള ഒരു വനത്തിൽ ഉപേക്ഷിച്ച നിലയിലാണ് 400 കിലോ പോപ്പി പൊലീസ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കച്ചവടക്കാർ വൻതോതിൽ പോപ്പി സ്‌ട്രോ ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 60 ലക്ഷം രൂപ വിലമതിക്കുന്ന ഇരുപത്തിയൊന്ന് ചാക്ക് പോപ്പി സ്ട്രോ പിടിച്ചെടുത്തതായി ബുണ്ടു എസ്ഡിപിഒ ഓം പ്രകാശ് പറഞ്ഞു.

സ്വകാര്യ ബസ് മറിഞ്ഞ് 28 പേർക്ക് പരിക്ക്

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 28 പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 11ഓടെ പത്താൻകോട്ട്-മാണ്ടി ദേശീയപാതയിലാണ് അപകടം. ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

പരിക്കേറ്റവരിൽ ഡ്രൈവറും ഉൾപ്പെടുന്നു. ചമ്പയിൽ നിന്ന് ഉനയിലേക്ക് ബസ് പോകുന്നതിനിടെ നൂർപൂർ സബ് ഡിവിഷനിലെ പത്താൻകോട്ട്-മാണ്ടി ദേശീയപാതയിലാണ് അപകടം.നാട്ടുകാർ സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തി.

അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവർ മഞ്ജീത് സിംഗ്, പിഹു (11), സംഗീത ദേവി (43), നിതിക (24) എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി കാൻഗ്ര ജില്ലയിലെ ടാണ്ടയിലുള്ള ഡോ. രാജേന്ദ്ര പ്രസാദ് സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 20,028 സർവീസ് വോട്ടുകൾ ലഭിച്ചു. ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. പെരുമാറ്റചട്ടം മെയ് 6 വരെ ബാധകമാണെന്നും തെറ്റായ ഫലം നൽകിയാൽ നിയമനടപടി ഉണ്ടാകുമെന്നും രത്തൻ യു ഖേൽക്കർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

നാളെ പോസ്റ്റൽ ബാലറ്റ് വോട്ടുകൾ ആയിരിക്കും ആദ്യം എണ്ണുന്നത്. വോട്ട് എണ്ണലിനായി 15,465 ഉദ്യോഗസ്ഥരെയാണ് നിയോ​ഗിച്ചിട്ടുള്ളത്. സുരക്ഷക്ക് 32,301 പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോ​ഗസ്ഥർക്ക് ക്യു ആർ കോഡ് ഉള്ള തിരിച്ചറിയൽ കാ‍ർഡ് നിർബന്ധമാക്കിയിട്ടുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥർക്കാണ് ചുമതല. പെരുമാറ്റചട്ടം മെയ് 6 വരെ ബാധകമായിരിക്കും. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ വിജയാഘോഷം ജില്ലാ ഭരണകൂടങ്ങൾക്ക് വിലക്കാം.

തെറ്റായ തെരഞ്ഞെടുപ്പ് ഫലം നൽകിയാൽ നിയമനടപടിയുണ്ടാകുമെന്നും തിരക്ക് കൂട്ടരുത് എന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഇവിഎം എട്ടരയ്ക്ക് ശേഷമായിരിക്കും എണ്ണി തുടങ്ങുക. എല്ലാ സംശയങ്ങളും തീർത്ത ശേഷം മാത്രമായിരിക്കും എണ്ണൽ പൂർത്തിയാക്കുക. സ്ട്രോങ്ങ്‌ റൂം തുറക്കുന്നത് ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അനുമതി ഇല്ല. ഫലം പ്രഖ്യാപിക്കാൻ വൈകിട്ട് 5 മണിയാകുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളത്തിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിച്ച് ഗിന്നസ് റെക്കോര്‍ഡ്

ശ്രീവിജയപുരം: വെള്ളത്തിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിച്ച് ഗിന്നസ് റെക്കോര്‍ഡിട്ട് ആന്റമാന്‍ നിക്കോബാര്‍. സ്വരാജ് ദ്വീപിലെ രാധാനഗര്‍ ബീച്ചിലാണ് ചരിത്ര നേട്ടം പിറന്നത്. ഏകദേശം 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുള്ള ത്രിവര്‍ണ പതാകയാണ് കടലിനടിയില്‍ നിവര്‍ത്തിയത്.

ആന്റമാന്‍ നിക്കോബാര്‍ പൊലീസ്, വനം വകുപ്പ്, നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരും മുങ്ങല്‍ വിദഗ്ധരും സംയുക്തമായാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.

ഇരുചക്രവാഹനം മോഷണം നടത്തിയ പ്രതി പോലീസ് പിടിയിലായി

കൊല്ലം: ഇരുചക്രവാഹനം മോഷണം നടത്തിയ പ്രതി പോലീസ് പിടിയിലായി. പള്ളിമണ്‍ റെജീല മന്‍സിലില്‍ സെയ്ദാലി(20) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 30ന് വൈകിട്ട് 7.30ന് മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന അജിത്കുമാറിന്റെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പോലീസ,് എസ്എച്ച്ഒ അജിത്കുമാറിന്റെ നേതൃത്വത്തില്‍ അറുപതിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയായിരുന്നു.
കൊട്ടിയം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടന്മാരായ ഇന്‍സമാം, അശ്‌നി, സൗരവ്, സിപിഒമാരായ അഖില്‍, അരുണ്‍കുമാര്‍, അന്റണി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഓവര്‍ ആക്ട് ചെയ്ത് കുളമാക്കി…. വിവാഹേതര ബന്ധം എതിര്‍ത്ത ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയിലായി. ലിസാരി ഗേറ്റ് സ്വദേശിനിയായ കൗസര്‍ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കൗസറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കറുത്ത വസ്ത്രം ധരിച്ച അജ്ഞാതനായ ഒരാള്‍ വീട്ടില്‍ കയറി കൗസറിനെ കൊലപ്പെടുത്തിയെന്നാണ് ഭര്‍ത്താവ് സാഖിബ് പൊലീസിനോട് ആദ്യം പറഞ്ഞത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം.

Also Read:

ഭാര്യയുടെ മരണത്തില്‍ തകര്‍ന്നുപോയെന്ന് വരുത്താന്‍ സാഖിബ് ജനക്കൂട്ടത്തിന് മുന്നില്‍ വാവിട്ട് നിലവിളിക്കുകയും നെഞ്ചുവേദന അഭിനയിക്കുകയും ചെയ്തു. ബന്ധുക്കള്‍ ഇയാളുടെ നെഞ്ച് തിരുമ്മി കൊടുക്കുന്ന സാഹചര്യം വരെ ഉണ്ടായി. എന്നാല്‍ ഇയാള്‍ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടക്കുമ്പോള്‍ ദമ്പതികളുടെ മൂന്ന് പെണ്‍മക്കള്‍ വീട്ടിലുണ്ടായിരുന്നു. കള്ളന്മാര്‍ കയറി അമ്മയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് പറയാന്‍ സാഖിബ് കുട്ടികളില്‍ ഒരാളെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. സാഖിബിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

ഓരോ തവണയും സാഖിബ് മൊഴികള്‍ മാറ്റിപ്പറഞ്ഞത് പൊലീസിന് എളുപ്പത്തില്‍ തിരിച്ചറിയാനായി. പൊലീസ് തെളിവുകള്‍ നിരത്തിയതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. തന്റെ വിവാഹേതര ബന്ധത്തെ കൗസര്‍ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഒടുവില്‍ ഉറങ്ങിക്കിടന്ന കൗസറിനെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് സാഖിബ് കൊലപ്പെടുത്തുകയായിരുന്നു. മീററ്റ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

‘കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ’,തൃണമൂല്‍ കോണ്‍ഗ്രസ് ഹര്‍ജി സുപ്രീം കോടതി തളളി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കുന്നതിൽ തെറ്റില്ലെന്നു പറഞ്ഞ സുപ്രീംകോടതി തെര‍ഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

വോട്ടെണ്ണല്‍ മേശകളില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങള്‍ക്ക് കാരണമാകുമെന്നും ഇത് ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹാന്‍ഡ്ബുക്കില്‍ ഇത്തരമൊരു നിര്‍ബന്ധിത വ്യവസ്ഥയില്ലെന്നും ബംഗാളില്‍ മാത്രമാണ് ഈ രീതി നടപ്പിലാക്കുന്നതെന്നും ടിഎംസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ് . പൊതുസ്ഥലങ്ങള്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ മതപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കാനായി അനുവദിക്കാനാകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. നമസ്‌കാരം ഉള്‍പ്പെടെയുള്ള മതാചാരങ്ങള്‍ പൊതു ഇടങ്ങളില്‍ ഏകപക്ഷീയമായി നടത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മറ്റുള്ളവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

പൊതു ഇടത്തില്‍ നിസ്കാരത്തിന് അനുമതി തേടി സംബാല്‍ ജില്ലയിലെ ഇക്കൗണ സ്വദേശിയായ അസിന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് സരള്‍ ശ്രീവാസ്തവ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

പൊതുസ്ഥലങ്ങളില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണുള്ളത്. അതിനാല്‍ ഒരു വിഭാഗം മാത്രമായി അത് ഉപയോഗിക്കുന്നത് നിയമപരമായി അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി. മുനസീര്‍ ഖാന്‍ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് ആന്‍ഡ് അദേഴ്‌സ് കേസ് ഉള്‍പ്പെടെയുള്ള മുന്‍ വിധികള്‍ പരാമര്‍ശിച്ചുകൊണ്ട്, സ്വകാര്യ സ്ഥലങ്ങളിലെ സത്യസന്ധമായ മതാചാരങ്ങള്‍ക്ക് സംരക്ഷണമുണ്ടെങ്കിലും ഏകപക്ഷീയമായ ഇടപെടലുകള്‍ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. അത്തരം സംരക്ഷണം പതിവായ സംഘടിത മത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനിയന്ത്രിത അവകാശമായി വ്യാഖ്യാനിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യ അതിരുകള്‍ക്കപ്പുറത്തേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയും പൊതുക്രമത്തെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍, ഭരണകൂട ഇടപെടല്‍ അനുവദനീയമാകുമെന്നും കോടതി വ്യക്തമാക്കി. മതസ്വാതന്ത്ര്യം പരമമായ സ്വാതന്ത്ര്യമല്ലെന്നും, ക്രമസമാധാനത്തിനും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കും വിധേയമാണെന്നും ബെഞ്ച് ആവര്‍ത്തിച്ചു.