30.3 C
Kollam
Friday 18th September, 2026 | 01:44:07 PM
Home News Breaking News ശൂരനാട്ട് കൂട്ടുകാരിയുടെ വീട്ടിലെത്തിയ 21കാരിയെ പീഡിപ്പിച്ച സംഭവം;പ്രതി ഒളിവിൽ;അന്വേഷണവുമായി സഹകരിക്കാതെ യുവതി

ശൂരനാട്ട് കൂട്ടുകാരിയുടെ വീട്ടിലെത്തിയ 21കാരിയെ പീഡിപ്പിച്ച സംഭവം;പ്രതി ഒളിവിൽ;അന്വേഷണവുമായി സഹകരിക്കാതെ യുവതി

ശൂരനാട്:ശൂരനാട്ട് കൂട്ടുകാരിയുടെ വീട്ടിലെത്തിയ 21കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ഇപ്പോഴും കാണാമറയത്ത്.ദിവസങ്ങൾക്ക് മുമ്പാണ് കോന്നി സ്വദേശിനിയായ യുവതി കൂട്ടുകാരിയുടെ വീട്ടിലെത്തിയത്.അർദ്ധരാത്രിയിൽ ഇരുവരും ഒരുമിച്ച് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പീഡനം നടന്നത്. പരുക്കേറ്റ നിലയില്‍ യുവതിയെ ആശുപത്രിയിലെത്തിക്കുകയും ഡോക്ടര്‍ പൊലീസിന് വിവരം നല്‍കുകയുമായിരുന്നു.

യുവതി മുൻപരിചയമുണ്ടായിരുന്ന പ്രതിയെ ഫോൺ വിളിച്ച് ഇവിടേക്ക് വരുത്തിയതാണെന്നും സംശയമുണ്ട്.ശൂരനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചെങ്കിലും അടിമുടി ദൂരൂഹതയാണ് നിലനിൽക്കുന്നത്.അന്വേഷണവുമായി യുവതി സഹകരിക്കാത്തതാണ് പ്രധാന കാരണം.