വെള്ളത്തിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിച്ച് ഗിന്നസ് റെക്കോര്‍ഡ്

ശ്രീവിജയപുരം: വെള്ളത്തിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിച്ച് ഗിന്നസ് റെക്കോര്‍ഡിട്ട് ആന്റമാന്‍ നിക്കോബാര്‍. സ്വരാജ് ദ്വീപിലെ രാധാനഗര്‍ ബീച്ചിലാണ് ചരിത്ര നേട്ടം പിറന്നത്. ഏകദേശം 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുള്ള ത്രിവര്‍ണ പതാകയാണ് കടലിനടിയില്‍ നിവര്‍ത്തിയത്. ആന്റമാന്‍ നിക്കോബാര്‍ പൊലീസ്, വനം വകുപ്പ്, നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരും മുങ്ങല്‍ വിദഗ്ധരും സംയുക്തമായാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.