കൊച്ചി . നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ആയങ്കി അറസ്റ്റില്‍. അർജുൻ അയങ്കിക്കെതിരെ കേസ് എടുത്തു. ഗൂഢാലോചന നടത്താനാണ് റിസോർട്ടിൽ എത്തിയത് എന്ന് കണ്ടെത്തൽ. ഹൈവേ കവർച്ചയുമായി ബന്ധപ്പെട്ട ഗൂഢാലോചന എന്ന് വിലയിരുത്തൽ. 111(3),111(4) bns പ്രകാരമാണ് കേസ്. അർജുൻ അയങ്കിയെ കോടതിയിൽ
ഹാജരാക്കും പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ച് കോതമംഗലം പൊലീസാണ് അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍.
അര്‍ജുന്‍ ആയങ്കിക്കൊപ്പം കസ്റ്റഡിയില്‍ ആയവരില്‍ മരട് അനീഷിന്റെ കൂട്ടാളികളുമുണ്ട്. അര്‍ജുന്‍ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷന്‍ പരിധിയില്‍ എത്തിയതെന്ന് അന്വേഷിച്ചതിലാണ് പുതിയ വിവരം. നേരത്തെ ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അര്‍ജുന്‍ ആയങ്കി.
സിപിഎം- ലീഗ്, സിപിഐഎം- ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന അര്‍ജുന്‍ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കുകയായിരുന്നു. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അര്‍ജുന്‍ ഇതിനെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അര്‍ജുനും സംഘവും ചെയ്തുവന്നത്.






























