28.3 C
Kollam
Tuesday 18th August, 2026 | 10:11:56 AM
Home News National എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 12 പേര്‍ക്ക് പരിക്ക്

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 12 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്. തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് ചുഴിയില്‍പ്പെട്ടത്. 134 പേരുമായി സര്‍വീസ് നടത്തിയ എഐ 2379 വിമാനമാണ് ചുഴിയിലകപ്പെട്ടത്.
രണ്ട് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്കാണ് പരിക്കേറ്റത്. ആകാശച്ചുഴിയുടെ ആഘാതത്തില്‍ വിമാനത്തിനും നേരിയ കേടുപാടുകള്‍ സംഭവിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. എന്നാല്‍ വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായും കമ്പനി വ്യക്തമാക്കി.
വിമാനത്തിലുണ്ടായിരുന്ന 134 പേരില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ചിലര്‍ക്ക് തലയ്ക്ക് ചെറിയ പരിക്കുകളും മറ്റുചിലര്‍ക്ക് ശരീരത്തില്‍ ചതവുകളും സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.