27.8 C
Kollam
Sunday 20th September, 2026 | 09:31:42 AM
Home News Breaking News ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം

Kerala High Court considers bail applications of four CPM workers
Kerala High Court considers bail applications of four CPM workers

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്. നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം. ലെനിൻ രാജ്, അമൽ, വൈശാഖ്, രാഹുൽ എന്നിവർക്ക് കൂടി ജാമ്യം. ഇന്നലെ 9 പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, നാല് പ്രതികൾക്ക് കൂടി ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നത്. സര്‍ക്കാരിന്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി നടപടി. ഇതോടെ ആകെ കേസിൽ ആകെ 14 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഒരാൾക്ക് നേരത്തെ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ആക്രമണം ഗൗരവമുള്ളതാണെങ്കിലും 67 ദിവസമായി പ്രതികള്‍ ജയിലിലാണെന്നതും അന്വേഷണം അവസാനഘട്ടത്തിലാണെന്നതും കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്. ഈ സാഹചര്യത്തിലാണ് കേസിലെ കൂടുതല്‍ പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരുക്കില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2026 മേയ് 25ന് നടന്ന ഇഡി ആക്രമണ കേസില്‍ ആകെ 25 പ്രതികളാണുള്ളത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സര്‍ക്കാരും പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.