29.7 C
Kollam
Friday 18th September, 2026 | 06:22:32 PM
Home News Breaking News പ്രിയദര്‍ശിനിയില്‍ സ്ത്രീകൾ തള്ളിക്കയറുന്നു; അധിക്ഷേപ പരാമർശവുമായി ഗതാഗത മന്ത്രി സി പി ജോൺ

പ്രിയദര്‍ശിനിയില്‍ സ്ത്രീകൾ തള്ളിക്കയറുന്നു; അധിക്ഷേപ പരാമർശവുമായി ഗതാഗത മന്ത്രി സി പി ജോൺ

തിരുവനന്തപുരം:
പണം ഇല്ലാതെ പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകൾ തള്ളിക്കയറുകയാണെന്നാണ് ഗതാഗതമന്ത്രി സിപി ജോണ്‍ . മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിലാണ് പഠിപ്പിക്കുന്നത്. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ കിടക്കുമെന്നും സി പി ജോൺ അധിക്ഷേപിച്ചു

അഭിനയം ചെറിയ കാര്യമല്ല. പാവപ്പെട്ടനായി പണക്കാരൻ അഭിനയിക്കുന്നു. അല്ലെങ്കിൽ പണക്കാരനായി പാവപ്പെട്ടവൻ അഭിനയിക്കുന്നു. പക്ഷേ, എനിക്കു മനസിലാവാത്ത പെരുമാറ്റം ബസിനു കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ സർക്കാർ ആശുപത്രി വരാന്തയിൽ തന്റെ അച്ഛനെയും അമ്മയെയും കൊണ്ടു കിടക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുകയാണ്”- സിപി ജോണ്‍ പറഞ്ഞു.