26.8 C
Kollam
Wednesday 16th September, 2026 | 03:45:57 AM
Home News Kerala സിഐയെ ഭീഷണിപ്പെടുത്തി,അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്

സിഐയെ ഭീഷണിപ്പെടുത്തി,അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്

കൊച്ചി.കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സംഭവം. അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്.അർജുൻ ആയങ്കി ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി. ഭീഷണിപ്പെടുത്തിയതിൽ അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു

സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതിൽ അർജുൻ ആയങ്കി അടക്കം ആറ് പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസമായിരുന്നു സംഭവം

ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ സിഐയെ ഭീഷണിപ്പെടുത്തിയത്