Home Lifestyle Health & Fitness കുക്കുമ്പര്‍ മുറിച്ചു നോക്കാതെ തന്നെ കയ്പ്പുള്ളതാണോ എന്ന് കണ്ടുപിടിക്കാം… ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

കുക്കുമ്പര്‍ മുറിച്ചു നോക്കാതെ തന്നെ കയ്പ്പുള്ളതാണോ എന്ന് കണ്ടുപിടിക്കാം… ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

Advertisement

സാലഡില്‍ ചേര്‍ത്തും ജൂസടിച്ചുമൊക്കെ കുക്കുമ്പര്‍ അഥവാ കക്കിരിക്ക നമ്മള്‍ കഴിക്കാറുണ്ട്. പക്ഷേ, ചിലപ്പോഴൊക്കെ ഇത് നോക്കി വാങ്ങിക്കുമ്പോള്‍ നല്ല പണി കിട്ടാറുമുണ്ട്. കുക്കുമ്പര്‍ കടയില്‍ നിന്ന് വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് മുറിച്ചു നോക്കുമ്പോഴാകും അതിനു ഭയങ്കര കയ്പ്പുണ്ടെന്ന് മനസ്സിലാവുന്നത്!

രുചിച്ചു നോക്കാതെ ഈ കയ്പ്പ് കണ്ടുപിടിക്കാന്‍ പറ്റില്ലെന്നാണ് പലരും കരുതുന്നത്. എന്നാല്‍ സംഗതി അങ്ങനെയല്ല. നമ്മള്‍ കടയില്‍ നിന്ന് വാങ്ങുന്ന സമയത്ത് തന്നെ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കയ്പ്പുള്ള കുക്കുമ്പര്‍ ഒഴിവാക്കാന്‍ നിഷ്പ്രയാസം സാധിക്കും

കടയില്‍ നിന്ന് വാങ്ങുമ്പോള്‍ നല്ല കുക്കുമ്പര്‍ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. ആദ്യം നിറം തന്നെ ശ്രദ്ധിക്കുക. നല്ല കടും പച്ച നിറവും ഉറപ്പുള്ള തൊലിയുമുള്ളവ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞ പാടുകളോ മങ്ങിയ നിറമോ ഉണ്ടെങ്കില്‍ അത് അധികം പഴുത്തതോ കേടായതോ ആകാം. അതുപോലെ തൊട്ടുനോക്കുമ്പോള്‍ നല്ല മാര്‍ദ്ദവമുള്ളതും ചുക്കിചുളിഞ്ഞതുമായ കക്കിരിക്ക ഒഴിവാക്കുന്നതാണ് നല്ലത്; അവയ്ക്ക് കയ്പ്പുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

തടിച്ചതോ വളഞ്ഞതോ ആയവയില്‍ വിത്തുകള്‍ കൂടുതലുണ്ടാകും. ഇതും കയ്പ്പ് കൂട്ടും. അതുകൊണ്ട് അധികം വണ്ണമില്ലാത്ത, നേരെയുള്ള കക്കിരിക്ക നോക്കി എടുക്കുന്നതാണ് എപ്പോഴും നല്ലത്.

അടുത്തതായി ഇതിന്റെ മണം ഒന്ന് ശ്രദ്ധിച്ചു നോക്കൂ. നല്ല ഫ്രഷ് കക്കിരിക്കയ്ക്ക് നേരിയതും ശുദ്ധവുമായ ഒരു ഗന്ധമായിരിക്കും. എന്തെങ്കിലും പുളിപ്പോ രൂക്ഷഗന്ധമോ തോന്നിയാല്‍ അത് എടുക്കാതിരിക്കുന്നതാണ് ബുദ്ധി. വിരലുകള്‍ കൊണ്ട് പതുക്കെ അമര്‍ത്തി നോക്കുമ്പോള്‍ നല്ല ഉറപ്പ് തോന്നണം, എന്നാല്‍ കല്ലുപോലെ കട്ടിയാകാനും പാടില്ല. വല്ലാതെ മൃദുവാണെങ്കില്‍ അത് കേടായതാകാം, എന്നാല്‍ വല്ലാതെ കട്ടിയുള്ളതാണെങ്കില്‍ പഴകിയതും കയ്പ്പുള്ളതുമാകാനും സാധ്യതയുണ്ട്.
പുറംതൊലി കളഞ്ഞും അറ്റങ്ങള്‍ കുറച്ചധികം മുറിച്ചു മാറ്റിയും ഈ കയ്പ്പ് കളയാവുന്നതേയുള്ളൂ. മുറിച്ച ഭാഗത്ത് അല്‍പ്പം ഉപ്പ് വിതറി ഉരസുന്നതും കയ്പ്പ് മാറ്റാന്‍ സഹായിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here