26.3 C
Kollam
Tuesday 4th August, 2026 | 11:48:46 AM
Home News National സ്വകാര്യ ബസ് മറിഞ്ഞ് 28 പേർക്ക് പരിക്ക്

സ്വകാര്യ ബസ് മറിഞ്ഞ് 28 പേർക്ക് പരിക്ക്

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 28 പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 11ഓടെ പത്താൻകോട്ട്-മാണ്ടി ദേശീയപാതയിലാണ് അപകടം. ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

പരിക്കേറ്റവരിൽ ഡ്രൈവറും ഉൾപ്പെടുന്നു. ചമ്പയിൽ നിന്ന് ഉനയിലേക്ക് ബസ് പോകുന്നതിനിടെ നൂർപൂർ സബ് ഡിവിഷനിലെ പത്താൻകോട്ട്-മാണ്ടി ദേശീയപാതയിലാണ് അപകടം.നാട്ടുകാർ സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തി.

അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവർ മഞ്ജീത് സിംഗ്, പിഹു (11), സംഗീത ദേവി (43), നിതിക (24) എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി കാൻഗ്ര ജില്ലയിലെ ടാണ്ടയിലുള്ള ഡോ. രാജേന്ദ്ര പ്രസാദ് സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.