Home News National ഓവര്‍ ആക്ട് ചെയ്ത് കുളമാക്കി…. വിവാഹേതര ബന്ധം എതിര്‍ത്ത ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്ന...

ഓവര്‍ ആക്ട് ചെയ്ത് കുളമാക്കി…. വിവാഹേതര ബന്ധം എതിര്‍ത്ത ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Advertisement

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയിലായി. ലിസാരി ഗേറ്റ് സ്വദേശിനിയായ കൗസര്‍ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കൗസറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കറുത്ത വസ്ത്രം ധരിച്ച അജ്ഞാതനായ ഒരാള്‍ വീട്ടില്‍ കയറി കൗസറിനെ കൊലപ്പെടുത്തിയെന്നാണ് ഭര്‍ത്താവ് സാഖിബ് പൊലീസിനോട് ആദ്യം പറഞ്ഞത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം.

Also Read:

ഭാര്യയുടെ മരണത്തില്‍ തകര്‍ന്നുപോയെന്ന് വരുത്താന്‍ സാഖിബ് ജനക്കൂട്ടത്തിന് മുന്നില്‍ വാവിട്ട് നിലവിളിക്കുകയും നെഞ്ചുവേദന അഭിനയിക്കുകയും ചെയ്തു. ബന്ധുക്കള്‍ ഇയാളുടെ നെഞ്ച് തിരുമ്മി കൊടുക്കുന്ന സാഹചര്യം വരെ ഉണ്ടായി. എന്നാല്‍ ഇയാള്‍ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടക്കുമ്പോള്‍ ദമ്പതികളുടെ മൂന്ന് പെണ്‍മക്കള്‍ വീട്ടിലുണ്ടായിരുന്നു. കള്ളന്മാര്‍ കയറി അമ്മയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് പറയാന്‍ സാഖിബ് കുട്ടികളില്‍ ഒരാളെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. സാഖിബിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

ഓരോ തവണയും സാഖിബ് മൊഴികള്‍ മാറ്റിപ്പറഞ്ഞത് പൊലീസിന് എളുപ്പത്തില്‍ തിരിച്ചറിയാനായി. പൊലീസ് തെളിവുകള്‍ നിരത്തിയതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. തന്റെ വിവാഹേതര ബന്ധത്തെ കൗസര്‍ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഒടുവില്‍ ഉറങ്ങിക്കിടന്ന കൗസറിനെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് സാഖിബ് കൊലപ്പെടുത്തുകയായിരുന്നു. മീററ്റ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Advertisement