27.7 C
Kollam
Sunday 20th September, 2026 | 01:14:43 AM
Home News Kerala വെള്ളം കയറില്ല എന്ന് പറഞ്ഞ റോഡിൽ വെള്ളം കയറി,എ സി റോഡ് നിർമ്മാണം വിജിലൻസ് അന്വേഷിക്കണമെന്ന്...

വെള്ളം കയറില്ല എന്ന് പറഞ്ഞ റോഡിൽ വെള്ളം കയറി,എ സി റോഡ് നിർമ്മാണം വിജിലൻസ് അന്വേഷിക്കണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാന്‍

എ സി റോഡ് നിർമ്മാണം വിജിലൻസ് അന്വേഷിക്കണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാന്‍. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും പ്രതിയാക്കണം. ജനങ്ങളുടെ പണം മോഷ്ടിച്ചത് ആരെന്ന് കണ്ടെത്തണം

വെള്ളം കയറില്ല എന്ന് പറഞ്ഞ റോഡിൽ വെള്ളം കയറി. കുട്ടനാടിനെ മനസ്സിലാക്കാതെയാണ് 750 കോടി രൂപ ചിലവഴിച്ചത്. വെള്ളം കയറാത്ത സ്ഥലങ്ങളിൽ പാലം നിർമ്മിച്ചു. പുറത്തുനിന്ന് കൺസൾട്ടന്റിനെ കൊണ്ടുവന്നാണ് രൂപകല്പന ചെയ്തത്