30.2 C
Kollam
Friday 18th September, 2026 | 11:16:42 AM
Home News Kerala പോസ്റ്റൽ വോട്ടുകളിൽ ഇഞ്ചോടിഞ്ച്

പോസ്റ്റൽ വോട്ടുകളിൽ ഇഞ്ചോടിഞ്ച്

കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ എൽഡിഎഫ്- യുഡിഎഫ് കട്ടയ്ക്ക് കട്ടയ്ക്ക് പോരാട്ടം.
വോട്ടെണ്ണല്‍ രാവിലെ എട്ടുമുതലാണ് ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ കൊട്ടാരക്കരയിൽ കെ. എൻ. ബാലഗോപാൽ, കൊല്ലം ബിന്ദു കൃഷ്ണ, ചാത്തന്നൂർ രാജേന്ദ്രൻ, ചടയമംഗലം ജെ. ചിഞ്ചു റാണി, കരുനാഗപ്പള്ളി സി. ആർ. മഹേഷ്‌, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ എന്നിവർ മുന്നിലാണ്.