Home Blog Page 743

നിർമാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി DYFI പ്രമേയം

പാനൂര്‍. പാനൂരിലെ ബോംബ് സ്ഫോടനം.നിർമാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിൻ ‘രക്തസാക്ഷി’.ഷെറിനെ രക്തസാക്ഷിയാക്കി DYFI പ്രമേയം.രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചത് കുന്നോത്തുപറമ്പ് മേഖലാ സമ്മേളനത്തിൽ.ഷെറിനെ ഉൾപ്പെടെ സിപിഐഎം തള്ളിപ്പറഞ്ഞിരുന്നു.ബോംബ് സ്ഫോടനത്തിൽ ഷെറിൻ കൊല്ലപ്പെട്ടത് 2024 ഏപ്രിലിൽ അഞ്ചിന്.ഷെറിൻ ഉൾപ്പെടെ 15 DYFI പ്രവർത്തകരായിരുന്നു പ്രതികൾ

SIRനെതിരെ തെരുവിൽ പ്രതിഷേധിക്കാൻ തൃണമൂൽ കോൺഗ്രസ്‌

കൊല്‍ക്കൊത്ത. വോട്ടർ പട്ടിക തീവ്ര പരിഷ്കരണ (SIR) ത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കാൻ തൃണമൂൽ കോൺഗ്രസ്‌.മുഖ്യമന്ത്രി മമത ബാനർജിയും,എംപി അഭിഷേക് ബാനർജിയും നാളെ കൊൽക്കത്തയിൽ പ്രതിഷേധിക്കും.SIR നടപടികൾ നാളെ ആരംഭിക്കുന്ന പശ്ചാത്തല ത്തിലാണ് പ്രതിഷേധം.TMC ഒരു പ്രശ്നത്തിനായി കാത്തിരിക്കുക യായിരുന്നു എന്ന്
ബിജെപി നേതാവ് ദിലീപ് ഘോഷ്.ബംഗാളിൽ സ്ഥിതി TMC ക്ക് മോശമാണ്.

SIR ലൂടെ ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം എന്നും ദിലീപ് ഘോഷ്

മന്ത്രവാദത്തിന് തയ്യാറാകാതിരുന്ന യുവതിയുടെ മുഖത്ത് തിളച്ച മീൻ കറി ഒഴിച്ച കേസ്, പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപം

കൊല്ലം. ആയൂരിൽ മന്ത്രവാദത്തിന് തയ്യാറാകാതിരുന്ന യുവതിയുടെ മുഖത്ത് തിളച്ച മീൻ കറി ഒഴിച്ച കേസിലെ പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപം. പ്രതി സജീറിനെ ഇതുവരെയും പിടികൂടാൻ ചടയമംഗലം പൊലീസിനായില്ല. മുൻകൂർജാമ്യത്തിനായ് കോടതിയെ സമീപിച്ച പ്രതിക്ക് ഇതിനുള്ള സൗകര്യം പൊലീസ് ഒരുക്കി നൽകുകയാണെന്നാണ് ആക്ഷേപം. കേസിൽ മന്ത്രവാദിയെ പ്രതി ചേർക്കണമെന്ന വീട്ടുകാരുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാനും പൊലീസ് തയ്യാറായിട്ടില്ല. 9 വയസ്സുള്ള കുട്ടിയെ സജീർ ക്രൂരമായി ഉപദ്രവിച്ചതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഇതിൽ കേസെടുക്കാനും പൊലീസ് തയ്യാറായിട്ടില്ല.
അതേസമയം പരിക്കുകൾ ഭേദപ്പെട്ട റെജില ആശുപത്രി വിട്ടു.

ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടെന്ന കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍

തിരുവനന്തപുരം:ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടെന്ന കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍. ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും പെണ്‍കുട്ടി മാറിയില്ല. ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷ് പൊലീസിനോട് പറഞ്ഞത്. പിന്നില്‍ നിന്നുമാണ് ചവിട്ടിയത്. ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി മൊഴിയില്‍ വ്യക്തമാക്കി. കോട്ടയത്തു നിന്നാണ് ട്രെയിനില്‍ കയറിയതെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞിട്ടുള്ളത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
മദ്യപിച്ചാണ് സുരേഷ് കുമാര്‍ ട്രെയിനില്‍ കയറിയതെന്ന് പൊലീസ് സൂചിപ്പിച്ചു. സുഹൃത്ത് ശുചിമുറിയില്‍ കയറിയപ്പോഴാണ് പരിക്കേറ്റ പെണ്‍കുട്ടി ട്രെയിനിന്റെ വാതില്‍ക്കലേക്ക് വരുന്നത്. വാതില്‍ക്കല്‍ ഭാഗത്തു നിന്നിരുന്ന പ്രതി പെണ്‍കുട്ടിയെ ചവിട്ടു പുറത്തേക്ക് ഇടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ട്രെയിനിലെ സഹയാത്രക്കാരാണ് പ്രതിയെ പിടികൂടി കൊച്ചുവേളി സ്റ്റേഷനില്‍ വെച്ച് പൊലീസിന് കൈമാറുന്നത്.

ഫ്രഷ് കട്ട് ഫാക്ടറി തുറന്നാൽ അന്ന് മുതൽ സമരം

കോഴിക്കോട്.ഫ്രഷ്കട്ട് സമരം ശക്തമാക്കാൻ ഒരുങ്ങി സമര സമിതി.ഫ്രഷ് കട്ട് ഫാക്ടറി തുറന്നാൽ അന്ന് മുതൽ നാട്ടുകാർ വീണ്ടും സമരം ആരംഭിക്കും.വിഷയത്തിൽ ഇന്ന് താമരശ്ശേരിയിൽ മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കും. പി.കെ കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്യും. അതെ സമയം ജനങ്ങളുടെ ന്യായമായ സമരത്തിനൊപ്പം DYFI എന്നും ഉണ്ടാകുമെന്ന് DyFi താമരശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് മെഹറൂഫ് .സമരത്തിൽ ആരെങ്കിലും നുഴഞ്ഞു കയറിയിട്ടുണ്ടെങ്കിൽ പോലീസ് കണ്ടെത്തെണം ന്യായമായ സമരത്തെ അടിച്ചൊതുക്കി ഫാക്ടറി തുറന്ന് പ്രവർത്തിക്കാമെന്ന് ഉടമകൾ വ്യാമോഹിക്കേണ്ടന്ന് മെഹറൂഫ്

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

തൃശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിയ്ക്ക് തൃശൂരിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിക്കുന്നത്.
മികച്ച നടനുള്ള പുരസ്കാരത്തിന് അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും ആണെന്നാണ് വിവരം. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിന് മമ്മൂട്ടി ഒരിക്കല്‍കൂടി സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനവുമായി ആസിഫ് അലിയും മികച്ച നടനുള്ള അവാർഡിനായി മത്സരരംഗത്തുണ്ട്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് പുരസ്കാരങ്ങൾക്കായി ജൂറിയുടെ പരിഗണനയിലുള്ളത്.
നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാലും മത്സരിക്കുന്നുണ്ട്. കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവരാണ് മികച്ച നടിക്ക് വേണ്ടി മത്സരിക്കുന്നത്. അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.

കെ കൃഷ്ണൻ കുട്ടി നായർ സ്‌മാരക അഖില കേരള പ്രഫഷനൽ നാടക മത്സരം

ശൂരനാട് പതാരം ആർട്‌സ്
സൊസൈറ്റി (പാസ്) സംഘടിപ്പിക്കുന്ന കെ.കൃഷ്ണണൻ കുട്ടി നാ യർ സ്‌മാരക അഖില കേരള പ്രഫഷനൽ നാടക മത്സരം കൊ ടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. സി.ആർ.മഹേഷ് എംഎൽഎ മുഖ്യാതിഥി യായി.

ദിലീപ് സ്മ‌ാരക പുരസ്കാരം നടൻ പയ്യന്നൂർ മുരളിക്ക് ഗാന്ധി ഭവൻ ചെയർമാൻ പുനലൂർ സോ മരാജൻ നൽകി. പ്രസിഡന്റ് ബി. പ്രേംകുമാർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ.ശ്രീജ, കെ.ശിവപ്രസാദ്, സെക്രട്ടറി ജയൻ പതാരം, ട്രഷ റർ എ.നിസാർ എന്നിവർ പ്രസം

ഇന്നു രാത്രി 7ന് ഒറ്റ, നാളെ രാ ത്രി ആനന്ദഭൈരവി, 5നു കാലം പറക്കണ്, 6നു വംശം, 7നു സൈറൺ, 8നു അങ്ങാടി കുരുവി കൾ, 9നു താഴ്വാരം എന്നീ നാട കങ്ങൾ അരങ്ങേറും.

നടുക്കം; മദ്യപൻ യുവതിയെ ഓടുന്ന ട്രയിനിൽ നിന്നും ചവിട്ടി പുറത്തേക്കെറിഞ്ഞു

തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. മദ്യലഹരിയിൽ വെള്ളറട സ്വദേശി  സുരേഷ് കുമാറാണ് അതിക്രമം നടത്തിയത്.  പ്രകോപനം ഒന്നുമില്ലാതെ ട്രെയിനിൽനിന്ന് ചവിട്ടി താഴെയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരള എക്സ്പ്രസിൽ രാത്രി 8:40 ഓടെയായിരുന്നു സംഭവം. ആലുവയിൽ നിന്നാണ് പരിക്കേറ്റ പെൺകുട്ടിയും സുഹൃത്തും ട്രെയിനിൽ കയറുന്നത്, ശേഷം  വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിലെത്തിയപ്പോഴായിരുന്നു ആക്രമണം . പ്രതി പുറകിൽ നിന്ന് ചവിട്ടി താഴേക്കിടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് അർച്ചന പറയുന്നു

പാളത്തിൽ വീണു കിടന്ന പെൺകുട്ടിയെ തൊട്ട് പിന്നാലെ വന്ന കൊല്ലം മെമുവിലാണ്  വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ  പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

വെള്ളറട പനച്ചിമൂട് സ്വദേശിയും സ്ഥിരം മദ്യപാനിയുമായ സുരേഷ് കുമാറാണ് കൊലപാതക ശ്രമത്തിന് പിന്നിൽ. മദ്യലഹരിയിൽ ആയിരുന്ന പ്രതി ആക്രമണത്തിന്  ശേഷവും ട്രെയിനിൽ യാത്ര തുടർന്നു.  തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പോലീസ് പ്രതിയെ പിടികൂടുന്നത്. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും പ്രതി  സംസാരിച്ചത് പരസ്പരവിരുദ്ധമായി

മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു  യുവതി ജീവൻ നിലനിർത്തിയിരുന്നത്.എന്നാൽ നിലവിൽ  ആരോഗ്യനില തൃപ്തികരം എന്നാണ് റെയിൽവേ സെക്യൂരിറ്റി കമ്മീഷണറുടെ പ്രതികരണം.

വിശ്വം ജയിച്ച് ഇന്ത്യൻ പെൺപുലികൾ…ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി

വനിതാ എകദിനത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യൻ പെൺ പുലികൾ.
ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി ഏകദിനത്തിലെ കന്നി ലോകകപ്പ് കീരീടമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി.

സൈബർ തട്ടിപ്പിലെ മുഖ്യപ്രതിപിടിയിൽ

പാറശ്ശാല. സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യ പ്രതി പിടിയിൽ.ഓപ്പറേഷൻ CY-Hunt ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.ഊരമ്പ്, ചൂഴാൽ സ്വദേശിയായ രാജൻ ( 28) നെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്

പ്രതിയ്ക്ക് ജില്ലയിൽ മാത്രം പല ബാങ്കുകളിലായി 20 ൽ അധികം പാസ് ബുക്കുകളും, എ റ്റി എം കാർഡുകളുമുണ്ടെന്ന് പോലീസ് സൈബർ തട്ടിപ്പിലൂടെ പ്രതിയ്ക്ക് മാസ വരുമാനം ലഭിക്കുന്നത് 25 ലക്ഷത്തിൽ അധികം രൂപ. പ്രതിക്ക് രാജ്യാന്തരതലത്തിൽ ബന്ധങ്ങൾ ഉണ്ടെന്നും പോലീസ്