തിരുവനന്തപുരം: സാൽവേഷൻ ആർമി തിരുവനന്തപുരം ഡിവിഷണൽ കമാണ്ടർ കൊല്ലം അമ്പലത്തും ഭാഗം തുളിയ്ക്കൽ വട്ടത്തുണ്ടിയിൽ മേജർ വി ബി സൈലസിൻ്റെ ഭാര്യ മേജർ ജാർവിസ് സൈലസ് ( 52 ) നിര്യാതയായി. തിരുവനന്തപുരം ഡിവിഷൻ്റെ വനിതാ ശ്രുശൂഷകളുടെ ഡയറക്ടർ ആയിരുന്നു. സാൽവേഷൻ ആർമി സംസ്ഥാന ജൂനിയർ ഹോംലീഗ് സെക്രട്ടറിയായും പ്രവർത്തിച്ചു. മക്കൾ പോൾ വി സൈലസ് , ഡോ. ലിഡ ജെ. സൈലസ് .സംസ്‌കാര ശുശ്രൂഷകൾ നാളെ (ശനി) രാവിലെ 8 ന് പറമ്പുക്കോണം സാൽവേഷൻ ആർമി ക്വോർട്ടേഴ്സിലും 10 ന് കവടിയാർ സാൽവേഷൻ ആർമി ചർച്ചിലും 1 മണിക്ക് പറമ്പുക്കോണം സെമിത്തേരിയിലുമായി നടക്കും.



































