Home Lifestyle Health & Fitness ദിവസവും ഒരു കിവി കഴിച്ചോളൂ; ഗുണങ്ങൾ ഒന്നല്ല, പലതാണ്

ദിവസവും ഒരു കിവി കഴിച്ചോളൂ; ഗുണങ്ങൾ ഒന്നല്ല, പലതാണ്

Advertisement

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പഴവർഗ്ഗമാണ് കിവി. ദിവസവും ഒരു കിവി കഴിച്ചു നോക്കൂ. മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ദഹനം ലഭിക്കുന്നു

കിവിപ്പഴത്തിന്റെ തൊലിയിലും ഉള്ളിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും ദഹനസംബന്ധമായ മറ്റ് അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കും.

ആസ്മ നിയന്ത്രിക്കുന്നു

കിവിയിൽ ധാരാളം വൈറ്റമിൻ സി ഉണ്ട്. ഇത് ആസ്മ രോഗികളിലെ ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലാണ് ഈ ഗുണം കൂടുതൽ പ്രകടമായി കാണുന്നത്.

കണ്ണിന്റെ ആരോഗ്യം

കിവിയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റ് വൈറ്റമിനുകളും കരോട്ടിനോയിഡുകളും ഉണ്ട്. മറ്റ് പോഷകസമൃദ്ധമായ പഴങ്ങൾക്കും പച്ചക്കറികൾക്കുമൊപ്പം കിവി കഴിക്കുന്നത് നേത്രരോഗങ്ങൾ തടയാനും കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

അവയവങ്ങളുടെ ആരോഗ്യം

കിവിയിലുള്ള പോഷകങ്ങൾ കണ്ണ്, തലച്ചോറ്, ഹൃദയം, കരൾ, ചർമ്മം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പ്രായമാകുമ്പോൾ ഉണ്ടാകുന്ന രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും ഇത് നല്ലതാണ്.

രക്തസമ്മർദ്ദം നിയന്ത്രിക്കും

കിവിയിൽ പൊട്ടാസ്യവും കോപ്പറും നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ഒരു പ്രധാന ഇലക്ട്രോലൈറ്റാണ് പൊട്ടാസ്യം. ഇത് കോശങ്ങളിലെ ജലാംശം സാധാരണ നിലയിലാക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here