29.7 C
Kollam
Saturday 3rd October, 2026 | 02:19:01 PM
Home News Kerala പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം,പ്രതി അറസ്റ്റിലായി

പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം,പ്രതി അറസ്റ്റിലായി

Advertisement

കോഴിക്കോട് മുക്കത്ത് പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ
പ്രതി അറസ്റ്റിലായി.
മണാശ്ശേരി സ്വദേശി വിജുവാണ് പിടിയിലായത്.
തിങ്കളാഴ്ച്ചയായിരുന്നു സംഭവം.
മാനസിക പ്രയാസം നേരിടുന്ന അച്ഛന്റെ ദേഹോപദ്രവത്തെ തുടർന്ന് അമ്മയും മകളും വാടക വീട്ടിലാണ് കഴിയുന്നത്.
പകൽ അമ്മയില്ലാത്ത സമയം നോക്കി പ്രതി വീട്ടിൽ കയറി പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
മുക്കം പൊലീസ് അറസ്റ്റു ചെയ്ത പ്രതി വിജുവിനെ താമരശ്ശേരി കോടതി
റിമാൻഡ് ചെയ്തു.