Home Blog Page 682

തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടി

കോഴിക്കോട് .തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട
മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടി. മൂന്ന് കിലോയോളം MDMA പിടികൂടിയ കേസിലെ പ്രതി മുഹമ്മദ് ഹനീഫയാണ് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായത്.മുക്കം പോലീസ് പ്രതിയെ ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ച് ട്രെയിനിൽ നിന്ന് ഹനീഫ രക്ഷപ്പെടുകയായിരുന്നു.

10 ദിവസം, രാവും പകലും നീണ്ട തിരിച്ചിലിനോടുവിലാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട അന്തർ സംസ്ഥാന മയക്കുമരുന്ന് കേസ് പ്രതിയെ പൊലീസ് കണ്ടെത്തിയത് . കർണാടകയിലെ കലബുറഗിയിൽ വെച്ച് ട്രെയിനിൽ നിന്നാണ് മുക്കം പൂളപൊയിൽ സ്വദേശി മുഹമ്മദ് ഹനീഫ പിടിയിലായത്.റെയിൽവേ പോലീസിന്റെയും ആർ.പി.എഫിന്റെയും സഹായത്തോടെയാണ് പ്രതിയെ വലയിലാക്കിയത്.
ലഹരി വിൽപ്പന കേസിൽ തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഹനീഫ ട്രെയിനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ലോക്കല് പൊലീസിൽ പരാതി നൽകി തെളിവെടുപ്പിനായി പോയ പോലീസ് സംഘം തന്നെ വിവിധ ഇടങ്ങളിൽ പ്രതിക്കായി അന്വേഷണം നടത്തി.ഒടുവിൽ 10 ദിവസത്തിനിപ്പുറം ഹനീഫ പിടിയിലാകുമ്പോൾ പൊലീസിന് ആശ്വാസം.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് മാരക ലഹരിയായ
MDMA യുമായി ഹനീഫ പോലീസ് വലയിലായത് മുക്കത്തെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് 2 കിലോ 803 ഗ്രാം MDMA പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് ഹനീഫ.ഇയാളുമായി വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കിയാണ് കൂടുതൽ അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിയുമായി പോലീസ് സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടത്.
മുക്കം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും, കോഴിക്കോട് ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുമാണ് തെളിവെടുപ്പിനായി പോയ പോലീസ് സംഘതിൽ ഉണ്ടായിരുന്നത്

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്, ഗുണ്ടനേതാവ് ഔറംഗസേബ് ഭീഷണിപ്പെടുത്തുന്നു എന്ന് പരാതി

അറസ്റ്റിലായവര്‍

കൊച്ചി. മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ ഗുണ്ടനേതാവ് ഔറംഗസേബ് ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായി പരാതിക്കാരി.കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.അതിനിടെ സിന്ധുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് ഔറംഗസേബ് പറഞ്ഞു.
സിന്ധുവിന്റെ ആശുപത്രി ആവശ്യങ്ങൾക്കാണ് പണം നൽകിയത് എന്നും ഔറംഗസേബ്.

കേസിലെ പ്രതികളായ അലീന,സിന്ധു എന്നിവർക്ക് വേണ്ടി ഗുണ്ട നേതാവ് ഔറംഗസേബ് ഭീഷണിപ്പെടുത്തുന്നു എന്നാണ് യുവതിയുടെ പരാതി.പരാതിക്കാരിയുടെ സുഹൃത്തിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശം അയച്ചു.സെക്സ് റാക്കറ്റിനെതിരെയുള്ള പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടയിരുന്നു സന്ദേശം.കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കാണ് യുവതി പരാതി നൽകിയത്.പരാതിയിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.അതിനിടെ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഔറംഗസേബും രംഗത്തെത്തി. പ്രതി സിന്ധുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും സിന്ധുവിന്റെ ചികിത്സ ചിലവിനായി പണം ഉപയോഗിച്ചത് എന്നും ഔറംഗസേബ് പറഞ്ഞു.

പ്രതിയായ അലീന ആരെയും വിദേശത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നും ഔറംഗസേബ് വ്യക്തമാക്കി.അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പോലിസ്.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി, വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം.മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്ന് തിരുവനന്തപുരത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കാട്ടാക്കട പിആർ വില്യം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശ് ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ ഷാൾ കഴുത്തിൽ കുരുക്കി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.രക്ഷിതാക്കൾ ഇന്നലെ വൈകാശ് പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും എത്തിയപ്പോൾ കുട്ടിയുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധ്യാപകർ പറഞ്ഞിരുന്നു.

സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ വൈകാശ് അച്ഛനോട് അമ്മയോടും ഫോൺ ചോദിച്ചപ്പോൾ നൽകിയില്ല. ഇതിനു പിന്നാലെ മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. വാതിൽ തുറക്കാത്തത് കണ്ട് നോക്കിയപ്പോഴാണ് ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിലാഷ് സ്വപ്ന ദമ്പതികളുടെ ഏക മകനാണ് മരിച്ച വൈകാശ്..

മുഖ്യമന്ത്രി വി.ഡി. സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചു; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ഫോട്ടോ നിർമ്മിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ കോഴിക്കോട് സ്വദേശിക്കെതിരെ അത്തോളി പോലീസ് കേസെടുത്തു. ഉള്ള്യേരി സ്വദേശി കരുണൻ ചാലിലിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം കൊടുക്കുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി നിർമ്മിച്ച് ഇയാൾ ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.

‘ഷാനിമോൾ എനിക്ക് മകളെപ്പോലെയാണ് ‘; ബന്ധത്തിന്റെ ആഴം തുറന്നുപറഞ്ഞ് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാൻ സഹോദരിയെന്നതിനേക്കാൾ എനിക്കെന്നും മകളെ പോലെയാണ്.

1988-ൽ കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനിൽ നിന്നും ഞാൻ കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയിൽ ചേർക്കുകയും ഔദ്യോഗിക രേഖകളിൽ ലോക്കൽ ഗാർഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂർവ്വം ഓർക്കുന്നു.ലയോള കോളജിൽ നിന്നും എം.എ പാസ്സായപ്പോൾ തന്നെ നിയമപഠനത്തിന് ഷാനിമോളെ ഞാനും പ്രേരിപ്പിച്ചിരുന്നു.

മഹിളാ കോൺഗ്രസ്, കെ.പി.സി.സി, എ.ഐ.സി.സി എന്നിവയിൽ ഷാനിമോൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴെല്ലാം പിതൃതുല്യമായ ചാരിതാർത്ഥ്യത്തോടെയാണ് ഞാൻ വീക്ഷിച്ചിരുന്നത്.

1990-ൽ ശാസ്താംകോട്ടയിൽ നടന്ന ഒരു കെ.എസ് .യു ക്യാമ്പിൽ എൻ്റെ പ്രഭാഷണത്തിനു ശേഷം ചോദ്യങ്ങൾ തുടരെ ഉന്നയിച്ചപ്പോൾ ചുണക്കുട്ടി’ യെന്ന് ഞാൻ വിശേഷിപ്പിച്ച ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയാണ്.

മൂന്നുപതിറ്റാണ്ട് മുമ്പ് ഞാൻ ഷൊർണ്ണൂരിലെത്തിയാൽ എപ്പോഴും തങ്ങുന്നത് വി കെ. ശ്രീകണ്ഠൻ്റെ വസതിയിലാണ്. ശ്രീകണ്ഠൻ് എം പി വിവാഹം കഴിയ്ക്കുന്നതിനു മുമ്പുതന്നെ കെ.എസ്.യു പ്രവർത്തകയെന്ന നിലയിൽ അറിയാമായിരുന്ന പക്വമതിയായ കെ.എ.തുളസി ഇപ്പോൾ മന്ത്രിയാണ്.

1978 ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻ്റ്ണിയോടൊപ്പം ഞാൻ കണ്ട ചോരക്കുഞ്ഞാണ് ജെബി മേത്തർ എം.പി.

1980-ൽ ഞാൻ കെ.എസ്.യു പ്രസിഡണ്ടായിരുന്നപ്പോൾ എറണാകുളം ജില്ലാ സമ്മേളനത്തിൽ പ്രാർത്ഥനാ ഗാനം അതിമനോഹരമായി ആലപിച്ചപ്പോൾ എല്ലാവരും അഭിനന്ദിച്ച അന്നത്തെ പാവാടക്കാരിയാണ് തൃക്കാക്കരയിൽ നിന്നും വീണ്ടും വൻ വിജയം നേടിയ ഉമ തോമസ്.

പെങ്ങൾ കുട്ടി എന്ന് വിളിക്കുന്ന രമ്യാ ഹരിദാസും, പോരാളിയായ വിദ്യാ ബാലകൃഷ്ണനും ഇപ്പോൾ എം.എൽ.എ മാരാണെങ്കിലും എനിക്ക് മക്കൾ തന്നെയാണ്.

ഇന്ന് കോൺഗ്രസിൻ്റെ നേതൃനിരയിലുള്ള മഹാഭൂരിപക്ഷവും ഞാൻ എപ്പോഴും ആഗ്രഹിച്ച കോൺഗ്രസിലെ ഒരു തലമുറ മാറ്റത്തിൻ്റെ പ്രതീകങ്ങളാണ്.
ഇവരുടെയെല്ലാം രാഷ്ട്രീയ വളർച്ചയിൽ അഭിമാനിക്കുന്നു.

സ്വന്തമായി കുടുംബമില്ലാത്ത എനിക്ക് ഇപ്പോൾ സ്നേഹം പകരുന്നത് ഇവരെപ്പോലെയുള്ള അനേകം അരുമ മക്കളാണ്. ഇവർക്കെല്ലാം മരണം വരെ എൻ്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരിക്കും.

ഇന്ധന വിലവർദ്ധന : അധിക നികുതി വരുമാനം ഉപേക്ഷിക്കില്ലെന്ന് തോമസ് ഐസക് തന്നെ പറഞ്ഞിട്ടുണ്ട് ; മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ഇന്ധനവില വിര്‍ധനയിലൂടെ കേരളത്തിന് കിട്ടുന്നഅധിക നികുതി വരുമാനം  കുറക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു ,മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് സഭ രേഖകളിലുണ്ട്: ആ മണ്ടത്തരം കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തില്‍‍ കെ എന്‍ ബാലഗോപാല്‍ കൊണ്ടുവനന്ന അടിയന്തരപ്രമേയ നോേട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം 3000 കോടിയോളം രൂപ സിവിൽ സപ്ലെയിസിന്  കൊടുക്കാനുള്ളത് അത് കൊടുക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു

ഉമ്മൻ ചാണ്ടി സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വെച്ചു കഴിഞ്ഞ സർക്കാർ ഒരു രൂപ കുറച്ചില്ല വിലക്കയറ്റം കുതിക്കുമ്പോൾ ആയിരുന്നു ഇടത്  സർക്കാർ രണ്ട് രൂപ സെ സ് ഏർപ്പെടുത്തിയത് ക്ഷേമ പെൻഷൻ ഫണ്ടിന്‍റെ  പേരിലായിരുന്നു നടപടി വില വർദ്ധനവ് തടയാൻ ഈ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു വിസ്മയിക്കുന്ന ധവള പത്രം വരും കണക്ക് അപ്പോൾ പറയാം അടയന്തര  പ്രമേയം  സഭ നിർത്തി ചർച്ച ചെയ്യേണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞു

കേന്ദ്രം വില കൂട്ടുമ്പോൾ എല്ലാം സംസ്ഥാന സർക്കാരിനെ ആയിരുന്നു പ്രിതിപക്ഷ നേതാനായിരുന്ന വിഡി  സതീശൻ കുറ്റപ്പെടുത്തിയിരുന്നതെന്ന്   പ്രതിപക്ഷ നേതാവ്  പിണറായി വിജയന്‍ പറഞ്ഞു കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടിയെ കുറ്റപ്പെടുത്താൻ തയ്യാറാകണ്ടേ ഈ നിലപാട് സ്വീകരിക്കരുത് എന്ന് വിമർശിക്കാൻ തയ്യാറാകണ്ടേയെന്നും അദ്ദേഹം ചോദിച്ചു അധിക നികുതി വേണ്ടെന്ന് വയ്കക്കണമെന്ന്  പ്രിതപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി . വാക്ക് പാലിക്കാന്‍ സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു അടിയന്ത്രര   പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിശേധിച്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

നിലമേലിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു,ദൃശ്യം

കൊല്ലം. നിലമേലിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. കടയ്ക്കൽ സ്വദേശി പ്രശോഭനാണ് മരിച്ചത്. സ്വകാര്യ ബസ്സിനടിയിൽപ്പെട്ടാണ് മരണം.

ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.സ്പീഡില്‍ പോവുകയായിരുന്ന ബസിനെ മറികടക്കുന്നതിനിടെ എതിര്‍ വശത്തുനിന്നും വന്ന കാറിനെ തട്ടാതെ വേഗം കുറച്ചപ്പോള്‍ ഇടതുവശത്തുകൂടിവന്ന ബസ് തട്ടിയതായാണ് വിഡിയോയില്‍ കാണുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ചാലക്കുടിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ ഉമിത്ത്, ഭാര്യ രാധ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജോലിയെടുക്കുന്ന വീട്ടിലാണ് ഇവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാലുമാസം മുന്‍പാണ് ഇവര്‍ വീട്ടുജോലിക്കായി എത്തിയത്. വീട്ടുടമ സിംഗപ്പൂരിലാണ്. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസിൽ നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു.

രാധയുടെ കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയതിന്‍റെ പാടുകളുണ്ടായതാണ് കൊലപാതകമെന്ന് സംശയത്തിലേക്ക് നയിച്ചത്. ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചേർത്തല തണ്ണീർമുക്കത്ത് ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കഞ്ഞിക്കുഴി സ്വദേശി അഭിമന്യുവിൻറെ മൃതദേഹമാണ് കണ്ടൻ കുളങ്ങര ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയത്.കഴിഞ്ഞദിവസം കൂട്ടുകാരുമൊത്ത് മദ്യപിച്ച ശേഷമാണ് അഭിമന്യുവിനെ കാണാതായത്.പോലീസും ഫയർഫോഴ്സും ഇന്നലെ കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും അഭിമന്യുവിനെ കണ്ടെത്താനായില്ല.

ഇന്ന് രാവിലെയാണ് കണ്ടൻകുളങ്ങര ക്ഷേത്രക്കുളത്തിൽ മൃതദേഹം പൊങ്ങിയത്.മദ്യപിച്ച ശേഷം ക്ഷേത്രക്കുളത്തിന് സമീപത്ത് തന്നെയാണ് കൂട്ടുകാരോടൊപ്പം അഭിമന്യു കിടന്നത്.എങ്ങനെയാണ് മരണം സംഭവിച്ചത് എന്നതിൽ അന്വേഷണം നടത്തുമെന്ന് മുഹമ്മ പോലീസ് അറിയിച്ചു

ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 99 വോട്ടാണ് ഷാനിമോള്‍ക്ക് ലഭിച്ചത്. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയിലെ മുഹമ്മദ് മുഹ്‌സിന് 34 വോട്ടു ലഭിച്ചു.

സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വോട്ടു ചെയ്തില്ല. മൂന്ന് ബിജെപി അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. 35 വര്‍ഷത്തിന് ശേഷമാണ് കേരള നിയമസഭയില്‍ ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകുന്നത്. കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയാണ് ഷാനിമോള്‍.

യുഡിഎഫിലെ രണ്ട് എംഎല്‍എമാരും എല്‍ഡിഎഫിലെ ഒരംഗവും നിയമസഭയില്‍ ഹാജരായിരുന്നില്ല. ആബിദ് ഹുസൈന്‍ തങ്ങള്‍, സന്ദീപ് വാര്യര്‍, സി കെ ഹരീന്ദ്രന്‍ എന്നിവരാണ് നിയസഭയില്‍ ഹാജരാകാതിരുന്നത്.