നിലമേലിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു,ദൃശ്യം

കൊല്ലം. നിലമേലിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. കടയ്ക്കൽ സ്വദേശി പ്രശോഭനാണ് മരിച്ചത്. സ്വകാര്യ ബസ്സിനടിയിൽപ്പെട്ടാണ് മരണം. ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.സ്പീഡില്‍ പോവുകയായിരുന്ന ബസിനെ മറികടക്കുന്നതിനിടെ എതിര്‍ വശത്തുനിന്നും വന്ന കാറിനെ തട്ടാതെ വേഗം കുറച്ചപ്പോള്‍ ഇടതുവശത്തുകൂടിവന്ന ബസ് തട്ടിയതായാണ് വിഡിയോയില്‍ കാണുന്നത്.